മലയാളത്തിനു ആദ്യ നിഘണ്ടു സമ്മാനിച്ച ഭാഷ പണ്ഡിതന്‍ അതാണ് ഹെര്‍മന്‍ ഗുണ്ടര്ടിനെ പറ്റി പറയുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്ന കാര്യം.പക്ഷെ അതിനും അപ്പുറം ഏറെ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് സമ്മാനിക്കാന്‍ അദേഹത്തിന് കഴിഞ്ഞു.

ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ആണ് ഗുണ്ടർട്ട്ജനിച്ചത്. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി.തത്വശാസ്ത്ര ത്തില്‍ ഉന്നത വിദ്യാഭാസം നേടി.1836 ല്‍ തന്‍റെ ഇരുപത്തിരണ്ടാം വയസിലാണ് ഗുണ്ടർട്ട് ഇന്ത്യയില്‍ എത്തുന്നത്.മിഷനറി പ്രവര്‍ത്തകനായിട്ടാണ് എത്തിയതെങ്കിലും തന്‍റെ പ്രവര്‍ത്തന മേഖല അതില്‍ മാത്രമായി അദേഹം പരിമിതപെടുതിയില്ല.1836 ല്‍ തിരുനെല്‍വേലിയില്‍ എത്തിയ അദേഹം വളരെ പെട്ടെന്ന് തമിഴ് പടിക്കുക്കയും തമിഴില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.പിന്നീട് കുറച്ചുനാള്‍ മംഗലാപുരം ആയിരുന്നു.
1838 ഒക്ടോബറില്‍ ആണ് അദേഹം ആദ്യമായി കേരളത്തില്‍ എത്തുന്നത്,തിരുവനതപുരത്ത്. മലയാള ഭാഷയുടെ മഹത്വം മനസിലാക്കിയ അദേഹം ഭാഷയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പിന്നീട് അദേഹം തലശ്ശേരിയിലെക്ക് താമസം മാറ്റി.അദേഹ ഊരാച്ചേരി ഗുരുനാഥൻമാർ ആയിരുന്നു.ഊരാച്ചേരി ഗുരുനാഥൻമാരെ തന്റെ താമസ സ്ഥലമായ തലശ്ശേരിയിലെ ഇല്ലികുന്നിൽ കൂടെ താമസിപ്പിച്ചാണ് ഗുണ്ടർട്ട് മലയാള ഭാഷ പഠിച്ചത്.1845ല്‍ അദ്ദേഹം ജര്‍മ്മനിയിലേയ്ക്ക് പോയി.1847ല്‍ തലശ്ശേരിയില്‍ തിരിച്ചെത്തിയ ആദേഹം 1849ല്‍ കണ്ണൂരിനടുത്തുള്ള ചിറയ്ക്കലിലേയ്ക്ക് താമസംമാറ്റി.
തന്‍റെ രണ്ടു പതിറ്റാണ്ട് നീണ്ട തലശ്ശേരി ജീവിതകാലത്തും അതിനു ശേഷം രോഗ ബാധിതനായി 1859 ല്‍ജര്‍മനിയിലേക്ക് തിരികെ പോയ ശേഷവും അദേഹം മലയാള ഭാഷയ്ക്കും,ചരിത്ര പഠനത്തിനും സാംസ്‌കാരിക മേഖലയിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കി.അവയില്‍ ശ്രദ്ധേയമായ ചിലത് താഴെ ചേര്‍ക്കുന്നു.
1843 ല്‍ കേരളോല്‍പ്പത്തി എന്നാ കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥംഅദേഹംകണ്ടെടുത ്ത് പ്രസിദ്ധീകരിച്ചു.
1847ല്‍ മലയാളത്തിലെ ആദ്യ പത്രം ആയ രാജ്യസമാചാരം ആരംഭിച്ചു.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്.1850 അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. അപ്പോഴേക്കും ആകെ 42 ലക്കങ്ങൾ പുറത്തിറങ്ങിയിരുന്നു
1847 ല്‍ തന്നെ മലയാളത്തിലെ രണ്ടാമത്തെ പ്രസിദ്ധീകരണം ആയ പശ്ചിമോദയം ആരംഭിച്ചു. രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽരാജ്യസമാചാരത് തിൽനിന്നും വ്യസ്തസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു
1851 ല്‍ ലോക ചരിത ശാസ്ത്രം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു
1868 കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു
1868 മലയാള ഭാഷാവ്യാകരണം പ്രസിദ്ധീകരിച്ചു
1872 ല്‍ മലയാളത്തിലെ ആദ്യ നിഘണ്ടു.(മലയാളം-ഇംഗ്ലിഷ് നിഘണ്ടു)
മലയാളം ബൈബിള്‍
ഇവ കൂടാതെ മലബാര്‍ മിഷന്‍റെ ചരിത്രം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച "സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും " എന്ന കൃതിയും അദേഹത്തിന്റെതയിട്ടുണ്ട്.
1895 ല്‍ ജര്‍മനിയില്‍ വെച്ച് എണ്‍പത്തിഒന്നാം വയസ്സില്‍ അദേഹം അന്തരിച്ചു.അദേഹം തലശ്ശേരിയില്‍ താമസിച്ചിരുന്ന ഭവനം ഗുണ്ടർട്ട് ബംഗ്ലാവ് എന്നപേരില്‍ ഇപ്പോഴും സംരഷിക്കുന്നു.തലശേരി കോട്ടകുന്നില്‍ ഒരു മഹത് സാന്നിധ്യമായി നില്‍ക്കുന്ന അദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഹെർമൻ ഗുണ്ടർട്ടിനെ ഒരു അദൃശ്യ സാന്നിധ്യമായി നമ്മള്‍ മലയാളികള്‍ക്ക് ഒപ്പം നിര്‍ത്തുന്നു.

ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ആണ് ഗുണ്ടർട്ട്ജനിച്ചത്. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി.തത്വശാസ്ത്ര
1838 ഒക്ടോബറില്‍ ആണ് അദേഹം ആദ്യമായി കേരളത്തില്‍ എത്തുന്നത്,തിരുവനതപുരത്ത്.
തന്റെ രണ്ടു പതിറ്റാണ്ട് നീണ്ട തലശ്ശേരി ജീവിതകാലത്തും അതിനു ശേഷം രോഗ ബാധിതനായി 1859 ല്‍ജര്‍മനിയിലേക്ക് തിരികെ പോയ ശേഷവും അദേഹം മലയാള ഭാഷയ്ക്കും,ചരിത്ര പഠനത്തിനും സാംസ്‌കാരിക മേഖലയിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കി.അവയില്‍ ശ്രദ്ധേയമായ ചിലത് താഴെ ചേര്‍ക്കുന്നു.
1843 ല്‍ കേരളോല്‍പ്പത്തി എന്നാ കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥംഅദേഹംകണ്ടെടുത
1847ല്‍ മലയാളത്തിലെ ആദ്യ പത്രം ആയ രാജ്യസമാചാരം ആരംഭിച്ചു.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.എട്ടു
1847 ല്‍ തന്നെ മലയാളത്തിലെ രണ്ടാമത്തെ പ്രസിദ്ധീകരണം ആയ പശ്ചിമോദയം ആരംഭിച്ചു. രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽരാജ്യസമാചാരത്
1851 ല്‍ ലോക ചരിത ശാസ്ത്രം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു
1868 കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു
1868 മലയാള ഭാഷാവ്യാകരണം പ്രസിദ്ധീകരിച്ചു
1872 ല്‍ മലയാളത്തിലെ ആദ്യ നിഘണ്ടു.(മലയാളം-ഇംഗ്ലിഷ് നിഘണ്ടു)
മലയാളം ബൈബിള്‍
ഇവ കൂടാതെ മലബാര്‍ മിഷന്‍റെ ചരിത്രം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച "സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും " എന്ന കൃതിയും അദേഹത്തിന്റെതയിട്ടുണ്ട്.
1895 ല്‍ ജര്‍മനിയില്‍ വെച്ച് എണ്‍പത്തിഒന്നാം വയസ്സില്‍ അദേഹം അന്തരിച്ചു.അദേഹം തലശ്ശേരിയില്‍ താമസിച്ചിരുന്ന ഭവനം ഗുണ്ടർട്ട് ബംഗ്ലാവ് എന്നപേരില്‍ ഇപ്പോഴും സംരഷിക്കുന്നു.തലശേരി കോട്ടകുന്നില്‍ ഒരു മഹത് സാന്നിധ്യമായി നില്‍ക്കുന്ന അദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഹെർമൻ ഗുണ്ടർട്ടിനെ ഒരു അദൃശ്യ സാന്നിധ്യമായി നമ്മള്‍ മലയാളികള്‍ക്ക് ഒപ്പം നിര്‍ത്തുന്നു.
No comments:
Post a Comment