Thursday, 31 October 2013

Why Customers Will Pay More


         
customersIt sounds counterintuitive, but there are many circumstances under which customers might pay more for your products or services.
So says Geoffrey James, sales expert and frequent contributor to IncIn his article, James offers numerous reasons why customers will “pay more for a product even when they can get a functionally similar (or even identical) product elsewhere for less.”
Here are some reasons why customers will pay more:

Easier To Buy

Customers can’t stand “futzing around with complicated purchasing and payment options.” They’ll often consider paying more if you canstreamline the buying process.

Faster Delivery Time

Everybody wants immediate gratification, right? “If you can gratify your customer’s desires sooner than the competition,” James says, “they’ll usually pay a premium.”

Has A “Must Have” Feature

Occasionally customers fixate on a particular feature, and that will drive their purchasing decision, rather than the cost of the product.

Makes The Customer Look Good

Customers (and businesses) often succumb to a luxury brand “because it makes them look and feel wealthy.”

A Lower Cost Of Ownership

Price is always a consideration, but so is the time and money you need to spend after a purchase is made. For example, James says, “an iPad costs more than a Windows netbook but requires less maintenance, thereby making it cheaper in the long run.”

Friendlier Customer Service

The other’s guy product is less expensive, but their customer service is horrible. “Companies underestimate the anger (and even hatred) that business buyers feel when they experience horrible customer service,” James notes. If they know you will handle their problems quickly (and with a smile on your face), these customers will likely pay more.

Not Worth The Hassle

Sometimes convenience trumps price. “Customers will keep purchasing something that’s higher priced if the difference between your price and the competitor’s price isn’t large enough to get onto their financial radar.”

They Like You

It’s true regardless of your industry – people do business with people they like. Developing rapport is a critically important because “it provides a buffer that keeps the competition at bay.”

They Want Something More

When a customer wants something more than just a business relationship – a job in your company or access to your business contracts – they will often pay more for your product.

The Customer Is Expanding

Customers whose businesses are experiencing hyper-rapid growth “usually don’t have the mental bandwidth to worry about what everything costs.” If your product meets or exceeds expectations, they won’t let price get in the way.
What can you do to make your product more attractive to customers?

Wednesday, 30 October 2013

'സംക്ഷേപവേദാര്‍ഥ'ത്തിന്റെ രണ്ടാംജന്മവും ചില ചോദ്യങ്ങളും

ആദ്യമായല്ല ഈ ലേഖകന്‍ ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഓണ്‍ലൈനില്‍ നോക്കുന്നത്. എന്നിട്ടും, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉള്ളിലൊരു വിറയല്‍ ബാധിച്ചു. ചരിത്രത്തിന്റെ ഭാരം മനസിലേക്ക് ചാര്‍ത്തപ്പെട്ടതുപോലെ. മലയാളിയായ ഒരാള്‍ക്ക്, മലയാളത്തിലെഴുതി ജീവിക്കുന്ന ഒരാള്‍ക്ക്, മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തെ അത്ര നിര്‍വികാരമായി സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. പ്രമുഖ വിക്കിപീഡിയ പ്രവര്‍ത്തകനായ ഷിജു അലക്‌സ്, ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലിങ്കിലൂടെ 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥത്തിന്റെ ഡിജിറ്റല്‍ പതിപ്പ് മുന്നിലെത്തുമ്പോള്‍, പുതുതായി പിറന്ന ഒരു കുഞ്ഞിനെ നോക്കുന്ന അനുഭവമായിരുന്നു. അച്ചടി മലയാളത്തിന്റെ ആദ്യശിശു! മാതൃഭാഷയില്‍ ജനിച്ച ആദ്യ ഗ്രന്ഥം! കേരളത്തിലെത്തി മലയാളവും സംസ്‌കൃതവും അഭ്യസിച്ച ഫാദര്‍ ക്ലമെന്റ് പിയാനിയസ് എന്ന മിഷണറിയാണ് 'സംക്ഷേപവേദാര്‍ഥം' രചിച്ചത്. റോമില്‍ അച്ചടിക്കപ്പെട്ട ആ ഗ്രന്ഥം 241 വര്‍ഷത്തിന് ശേഷമാണ് ഡിജിറ്റല്‍രൂപം പൂണ്ടത്. സംക്ഷേപവേദാര്‍ഥത്തിന്റെ ഡിജിറ്റല്‍ അവതാരം, മലയാളികളെന്ന നിലയ്ക്ക് നമ്മളോട് കാതലായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ മലയാളികള്‍ നല്‍കേണ്ട ചില ഉത്തരങ്ങളും അത് ആവശ്യപ്പെടുന്നു. 

അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം 'സംക്ഷേപവേദാര്‍ഥ'മാണെങ്കിലും, അച്ചടി മലയാളത്തിന്റെ തുടക്കം ആ ഗ്രന്ഥത്തില്‍ നിന്നല്ല എന്നതാണ് വാസ്തവം. ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നതിനും 94 വര്‍ഷം മുമ്പ് 1678ല്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പുറത്തിറങ്ങിയ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിരൂപം പൂണ്ടത്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് 'ഹോര്‍ത്തൂസ്' തയ്യാറാക്കിയത്. കേരളത്തില്‍ കാണപ്പെടുന്ന 679 വ്യത്യസ്ത സസ്യങ്ങളെയും ചെടികളെയും കുറിച്ചുള്ള വിവരണമാണ് ആ ഗ്രന്ഥത്തിലുള്ളത്. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസില്‍, സസ്യനാമങ്ങള്‍ ലാറ്റിന്‍, അറബി, നാഗരി ലിപികള്‍ക്കൊപ്പം മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിമലയാളത്തിന്റെ തുടക്കം അവിടെ നിന്നാണ്.
യൊഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിവിദ്യ കണ്ടുപിടിക്കുന്നത് 1455 ലാണ്. നൂറുവര്‍ഷം കഴിഞ്ഞ്, 1556 ല്‍ പ്രിന്റിങ് പ്രസ്സ് ഇന്ത്യയിലുമെത്തിയെങ്കിലും, ഇന്ത്യന്‍ലിപിയില്‍ ഒരു പുസ്തകം അച്ചടിക്കപ്പെടുന്നത് പിന്നെയും 22 വര്‍ഷം കഴിഞ്ഞാണ്; 1578ല്‍. ഫ്രാന്‍സിസ് സേവ്യര്‍ രചിച്ച 'ഡോക്ട്രീന ക്രിസ്തു'വെന്ന 16 പേജുള്ള ലഘുഗ്രന്ഥത്തിന്റെ തമിഴ് പതിപ്പായിരുന്നു ഇന്ത്യന്‍ഭാഷയില്‍ ആദ്യമച്ചടിച്ച പുസ്തകം. മലയാളഭാഷയില്‍ ആദ്യഗ്രന്ഥം പുറത്തിറങ്ങാന്‍ വിധിയുണ്ടായത് റോമില്‍നിന്നാണ്. 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥമാണിപ്പോള്‍ ഡിജിറ്റല്‍രൂപത്തില്‍ വീണ്ടും പിറന്നിരിക്കുന്നത്.  2013 ആഗസ്ത് 30ന് ഓണ്‍ലൈനില്‍ എത്തുന്നതിന് മുമ്പ് എത്ര മലയാളികള്‍ 'സംക്ഷേപവേദാര്‍ഥം' കണ്ടിട്ടുണ്ടാകും. ബാഗ്ലൂരില്‍ ധര്‍മാരാം വൈദിക സെമിനാരിയുടെ ലൈബ്രറിയില്‍ നിന്നാണ്, ഈ ഗ്രന്ഥത്തിന്റെ 1772ല്‍ അച്ചടിച്ച ആദ്യപതിപ്പിന്റെ കോപ്പി കിട്ടുന്നത്. 'സെമിനാരിയിലെ വിദ്യാര്‍ത്ഥിയും മലയാളം വിക്കിസംരംഭങ്ങളില്‍ പങ്കാളിയുമായ ജെഫ് ഷോണ്‍ ജോസ്, ആ ഗ്രന്ഥം സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സഹായിച്ചു' - ഷിജു അലക്‌സ് അറിയിക്കുന്നു. അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം അങ്ങനെ മലയാളം വിക്കി ശേഖരത്തിലെത്തി. ലോകത്തെവിടെയുമുള്ള ആര്‍ക്കും അതിപ്പോള്‍ കാണാം, വായിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തിന്റെ ശരിക്കും രണ്ടാം ജന്മമാണ് ഈ ഡിജിറ്റല്‍ അവതാരം! ലോകത്ത് ചുരുക്കം ചില ലൈബ്രറികളില്‍ മാത്രം അവശേഷിക്കുകയെന്ന പരിമിതി മൂലം, അധികമാരുടെയും മുന്നിലെത്താതെ മറഞ്ഞിരിക്കുകയെന്ന ദുര്‍വിധിയില്‍നിന്ന് ഡിജിറ്റല്‍യുഗം അതിന് മോചനം നല്‍കിയിരിക്കുന്നു. അതിന് നേതൃത്വം നല്‍കിയ വിക്കിപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അച്ചടി മലയാളത്തിന്റെ പൈതൃകം ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചെറിയൊരു ഉദാഹരണമാണ് സംക്ഷേപവേദാര്‍ഥത്തിന്റെ രണ്ടാം ജന്മം. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലൈബ്രറികളില്‍നിന്ന് ആദ്യകാല മലയാളകൃതികളുടെ കോപ്പികള്‍ തേടിപ്പിടിച്ച് സ്‌കാന്‍ ചെയ്ത്, അവയെ മലയാളഭാഷയുടെ ഡിജിറ്റല്‍ സഞ്ചയത്തിലേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഷിജുവും കൂട്ടരും.
ജര്‍മനിയില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് പഠനകേന്ദ്രത്തില്‍ ഉള്ളതായി പ്രമുഖ പണ്ഡിതന്‍ ഡോ.സ്‌കറിയ സക്കറിയ കണ്ടെത്തിയ  ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഒരു ശേഖരമുണ്ട്. അത് ഡിജിറ്റലൈസ് ചെയ്യാന്‍ ജര്‍മന്‍ വിക്കിപീഡിയയുടെ സഹായത്തോടെ മലയാളം വിക്കി പ്രവര്‍ത്തകര്‍ നടത്തുന്ന സ്തുത്യര്‍ഹമായ ശ്രമങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 150 ഓളം പ്രാചീന മലയാളഗ്രന്ഥങ്ങളാണ് ഗുണ്ടര്‍ട്ട് ശേഖരത്തില്‍നിന്ന് ഡിജിറ്റല്‍ മലയാളത്തിന്റെ പൊതുസഞ്ചയത്തിലേക്ക് എത്താന്‍ പോകുന്നത്. മൊത്തം 42,000 പേജ് വരുന്ന ഗ്രന്ഥങ്ങളും കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളുമൊക്കെ ആ ശേഖരത്തിലുണ്ട്. 'ഗുണ്ടര്‍ട്ട് ലെഗസി' എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ സപ്തംബര്‍ 12 ന് കൊച്ചിയില്‍ കേരള പ്രസ് അക്കാദമിയിലാണ് നടന്നത്. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മലയാളഭാഷയ്ക്ക് ആദ്യ നിഘണ്ടുവും വ്യാകരണഗ്രന്ഥവുമൊക്കെ സമ്മാനിച്ച ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്ന് തിരികെപ്പോയപ്പോള്‍ ഒപ്പം കൊണ്ടുപോയ 'മലയാളത്തിലെ 1000 പഴഞ്ചൊല്ലുകള്‍', 'പഴഞ്ചൊല്‍ മാല' എന്നീ ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍രൂപം ചടങ്ങില്‍വെച്ച്, മലയാളം വിക്കി പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയം, പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളും നമ്മുടെ സര്‍വകലാശാലകളും ഇത്തരം സംഗതികളില്‍ എന്ത് പങ്കാണ് വഹിക്കുന്നത് എന്നതാണ്. പ്രാചീന മലായളഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഡിജിറ്റല്‍ രൂപത്തില്‍ പൊതുസഞ്ചയത്തിലെത്തിക്കേണ്ട ചുമതല സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമായി വിട്ടുകൊടുത്ത്, വെറും കാഴ്ച്ചക്കാരായി നിന്നാല്‍ മതിയോ ഇത്തരം സ്ഥാപനങ്ങള്‍? മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ചുമതല നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ ഇല്ലേ? ആ നിലയ്ക്ക് ദിശാബോധമുള്ള എന്തെങ്കിലും നടപടി നമ്മുടെ ഭരണാധികാരികള്‍ കൈക്കൊള്ളുകയോ നടപ്പാക്കുകയോ ചെയ്യുന്നുണ്ടോ?
മലയാളഭാഷ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെങ്കില്‍, അടിയന്തിരമായി പരിഹാരം കാണേണ്ട ഒരു വിഷയമാണിത്. 1950 കളിലും അതിന് മുമ്പും പുറത്തിറങ്ങിയ അഞ്ഞൂറിലേറെ മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരം അടുത്തയിടെ മാതൃഭൂമി ഓണ്‍ലൈന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി (കാണുക: http://digital.mathrubhumi.com/#books). ഒട്ടേറെ വായനക്കാര്‍ ജീവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മറ്റൊരു വിധത്തില്‍ കാണാന്‍ സാധ്യതയില്ലാതിരുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, കേരളത്തിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനം ഇത്രകാലത്തിനിടയ്ക്ക് ഇതുപോലൊരു സേവനം പൊതുജനങ്ങള്‍ക്ക് നല്‍കിയതായി അറിവില്ല. 'മലയാളം കമ്പ്യൂട്ടിങ്' എന്ന വിഷയത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട്ട് ഒരു ഏകദിന ശില്പശാല നടത്തുകയുണ്ടായി. മലയാളം കമ്പ്യൂട്ടിങിന്റെ മേഖലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്തൊക്കെ സംഗതികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആ ശില്പശാലയില്‍ വിശദീകരിക്കപ്പെട്ടു. മെഷീന്‍ ട്രാന്‍സ്‌ലേഷന്‍, വോയ്‌സ് റിക്കഗ്നിഷന്‍ എന്നിങ്ങനെ വലിയ വലിയ കാര്യങ്ങള്‍ തങ്ങളുടന്‍ യാഥാര്‍ഥ്യമാക്കാന്‍ പോകുന്നു എന്ന് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് അധികൃതര്‍ അവിടെ വിശദീകരിച്ചു. ഇത്തരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളഗ്രന്ഥങ്ങള്‍ മറ്റ് ലോകഭാഷകളിലേക്ക് അനായാസം വിവര്‍ത്തനം ചെയ്‌തെത്തിക്കാന്‍ കഴിയുമെന്നും, നൊബേല്‍ സമ്മാനം പോലും മലയാളത്തെ തേടി വരുമെന്നും മറ്റുമുള്ള ഉട്ട്യോപ്യന്‍ ആശയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ഭാഷാഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന അവസരമായിരുന്നു അത്. തെല്ലും യാഥാര്‍ഥ്യബോധത്തോടെയല്ല ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഗതികളെ സമീപിക്കുന്നതെന്ന് വ്യക്തം.  സാഹിത്യഅക്കാദമി പോലെ കേരളത്തിലെ പല പൊതുസ്ഥാപനങ്ങളിലും തങ്ങളുടെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ചില സര്‍വകലാശാലകളില്‍ പുസ്തകം സ്‌കാന്‍ ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. ആ ശ്രമങ്ങളൊന്നും യഥാര്‍ഥ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. അതല്ലെങ്കില്‍ ഇത്തരം ഒരു സ്ഥാപനം പോലും എന്തുകൊണ്ട് ഇതുവരെ ഡിജിറ്റല്‍രൂപത്തിലാക്കിയ ഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല? 'ഭൂതം നിധി കാക്കുംപോലെ' ഇത് കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ട് ആര്‍ക്കെന്ത് പ്രയോജനം?!  മലയാളത്തിന്റെ ഭാവിയെപ്പറ്റി തെല്ലും ഉത്ക്കണ്ഠപ്പെടാന്‍ ബാധ്യതയില്ലാത്ത ടൂബിങ്ങന്‍ സര്‍വകലാശാല പോലുള്ള വിദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മലയാളത്തിന് നല്‍കുന്ന സേവനം പോലും, മലയാളമുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ എന്നുറപ്പുള്ള നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകുന്നില്ല. ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. ഇപ്പോള്‍ തന്നെ നമ്മള്‍ വൈകി എന്നോര്‍ക്കുക.  പുതിയതായി നിലവില്‍ വന്ന മലയാളം സര്‍വകലാശാലയിലാണ് പലരുടെയും പ്രതീക്ഷ. മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ബാധ്യത പക്ഷേ, ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെയോ സന്നദ്ധഗ്രൂപ്പിന്റെയോ മാത്രം തലയില്‍ ചാര്‍ത്തിക്കൊടുത്തിട്ട് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകന്‍. അതൊരു കൂട്ടായ ഉത്തരവാദിത്വമാണെന്ന കാര്യം മറക്കാന്‍ പാടില്ല. 

കടപ്പാട്: mediamagazine.in

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് @199

മലയാളത്തിനു ആദ്യ നിഘണ്ടു സമ്മാനിച്ച ഭാഷ പണ്ഡിതന്‍ അതാണ് ഹെര്‍മന്‍ ഗുണ്ടര്ടിനെ പറ്റി പറയുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്ന കാര്യം.പക്ഷെ അതിനും അപ്പുറം ഏറെ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് സമ്മാനിക്കാന്‍ അദേഹത്തിന് കഴിഞ്ഞു.


ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ആണ് ഗുണ്ടർട്ട്ജനിച്ചത്. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി.തത്വശാസ്ത്രത്തില്‍ ഉന്നത വിദ്യാഭാസം നേടി.1836 ല്‍ തന്‍റെ ഇരുപത്തിരണ്ടാം വയസിലാണ് ഗുണ്ടർട്ട് ഇന്ത്യയില്‍ എത്തുന്നത്.മിഷനറി പ്രവര്‍ത്തകനായിട്ടാണ് എത്തിയതെങ്കിലും തന്‍റെ പ്രവര്‍ത്തന മേഖല അതില്‍ മാത്രമായി അദേഹം പരിമിതപെടുതിയില്ല.1836 ല്‍ തിരുനെല്‍വേലിയില്‍ എത്തിയ അദേഹം വളരെ പെട്ടെന്ന് തമിഴ് പടിക്കുക്കയും തമിഴില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.പിന്നീട് കുറച്ചുനാള്‍ മംഗലാപുരം ആയിരുന്നു.

1838 ഒക്ടോബറില്‍ ആണ് അദേഹം ആദ്യമായി കേരളത്തില്‍ എത്തുന്നത്,തിരുവനതപുരത്ത്.മലയാള ഭാഷയുടെ മഹത്വം മനസിലാക്കിയ അദേഹം ഭാഷയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പിന്നീട് അദേഹം തലശ്ശേരിയിലെക്ക് താമസം മാറ്റി.അദേഹ ഊരാച്ചേരി ഗുരുനാഥൻമാർ ആയിരുന്നു.ഊരാച്ചേരി ഗുരുനാഥൻമാരെ തന്റെ താമസ സ്ഥലമായ തലശ്ശേരിയിലെ ഇല്ലികുന്നിൽ കൂടെ താമസിപ്പിച്ചാണ് ഗുണ്ടർട്ട് മലയാള ഭാഷ പഠിച്ചത്.1845ല്‍ അദ്ദേഹം ജര്‍മ്മനിയിലേയ്ക്ക് പോയി.1847ല്‍ തലശ്ശേരിയില്‍ തിരിച്ചെത്തിയ ആദേഹം 1849ല്‍ കണ്ണൂരിനടുത്തുള്ള ചിറയ്ക്കലിലേയ്ക്ക് താമസംമാറ്റി.

തന്‍റെ രണ്ടു പതിറ്റാണ്ട് നീണ്ട തലശ്ശേരി ജീവിതകാലത്തും അതിനു ശേഷം രോഗ ബാധിതനായി 1859 ല്‍ജര്‍മനിയിലേക്ക് തിരികെ പോയ ശേഷവും അദേഹം മലയാള ഭാഷയ്ക്കും,ചരിത്ര പഠനത്തിനും സാംസ്‌കാരിക മേഖലയിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കി.അവയില്‍ ശ്രദ്ധേയമായ ചിലത് താഴെ ചേര്‍ക്കുന്നു.



1843 ല്‍ കേരളോല്‍പ്പത്തി എന്നാ കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥംഅദേഹംകണ്ടെടുത്ത് പ്രസിദ്ധീകരിച്ചു.


1847ല്‍ മലയാളത്തിലെ ആദ്യ പത്രം ആയ രാജ്യസമാചാരം ആരംഭിച്ചു.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.എട്ടുപേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്.1850 അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. അപ്പോഴേക്കും ആകെ 42 ലക്കങ്ങൾ പുറത്തിറങ്ങിയിരുന്നു


1847 ല്‍ തന്നെ മലയാളത്തിലെ രണ്ടാമത്തെ പ്രസിദ്ധീകരണം ആയ പശ്ചിമോദയം ആരംഭിച്ചു. രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽരാജ്യസമാചാരത്തിൽനിന്നും വ്യസ്തസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു


1851 ല്‍ ലോക ചരിത ശാസ്ത്രം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു


1868 കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു


1868 മലയാള ഭാഷാവ്യാകരണം പ്രസിദ്ധീകരിച്ചു


1872 ല്‍ മലയാളത്തിലെ ആദ്യ നിഘണ്ടു.(മലയാളം-ഇംഗ്ലിഷ് നിഘണ്ടു)


മലയാളം ബൈബിള്‍


ഇവ കൂടാതെ മലബാര്‍ മിഷന്‍റെ ചരിത്രം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച "സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും " എന്ന കൃതിയും അദേഹത്തിന്റെതയിട്ടുണ്ട്.

1895 ല്‍ ജര്‍മനിയില്‍ വെച്ച് എണ്‍പത്തിഒന്നാം വയസ്സില്‍ അദേഹം അന്തരിച്ചു.അദേഹം തലശ്ശേരിയില്‍ താമസിച്ചിരുന്ന ഭവനം ഗുണ്ടർട്ട് ബംഗ്ലാവ് എന്നപേരില്‍ ഇപ്പോഴും സംരഷിക്കുന്നു.തലശേരി കോട്ടകുന്നില്‍ ഒരു മഹത് സാന്നിധ്യമായി നില്‍ക്കുന്ന അദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഹെർമൻ ഗുണ്ടർട്ടിനെ ഒരു അദൃശ്യ സാന്നിധ്യമായി നമ്മള്‍ മലയാളികള്‍ക്ക് ഒപ്പം നിര്‍ത്തുന്നു.




ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്ക് കൊണ്ടുപോയ താളിയോലകള്‍ 153 വര്‍ഷശേഷം പുസ്തകങ്ങളായി മടങ്ങിയത്തുന്നു

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനൊപ്പം കടല്‍ കടന്നുപോയ കേരളത്തിന്‍െറ അമൂല്യഗ്രന്ഥങ്ങള്‍ ജര്‍മനിയില്‍നിന്ന് മടങ്ങിയത്തുന്നു  . കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാളഭാഷക്ക് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859ല്‍ ജര്‍മനിക്ക് മടങ്ങിയപ്പോള്‍ കൊണ്ടുപോയ താളിയോലകളും കൈയെഴുത്തുപ്രതികളും 153 വര്‍ഷശേഷം അച്ചടിച്ച പുസ്തകങ്ങളും കുറിപ്പുകളുമായാണ് തിരിച്ചെത്തിക്കുന്നത്.
ജര്‍മനിയിലെ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഗ്രന്ഥശാലയില്‍നിന്ന് ഇവ കൊണ്ടുവരുന്നത് മലയാളം വിക്കി സമൂഹമാണ്. 1980കളില്‍ മലയാളഭാഷ പണ്ഡിതനായ പ്രഫ. സ്കറിയ സക്കറിയ തന്‍െറ പഠന ഗവേഷണ കാലഘട്ടത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഗ്രന്ഥങ്ങള്‍ സര്‍വകലാശാലയില്‍നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഏതാനും ചില ഗ്രന്ഥങ്ങള്‍ പഠനസംബന്ധിയായി അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ബാക്കി മുഴുവന്‍ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും താളിയോലകളും കേരളത്തില്‍ എത്തിക്കാനായില്ല. ഏറെക്കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ നടന്ന ചര്‍ച്ചകളിലാണ് ഇവ സംരക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും ചെയ്യേണ്ടതിന്‍െറ ആവശ്യകത ഉയര്‍ന്നുവന്നത്.നിലവില്‍ ഗ്രന്ഥങ്ങളും അപൂര്‍വങ്ങളായ കൈയെഴുത്തുപ്രതികളും ഡിജിറ്റലൈസ് ചെയ്ത് സമൂഹത്തിന് സൗജന്യമായി വായിക്കാന്‍ നല്‍കുന്ന മലയാളം വിക്കി സമൂഹം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1000 പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്ല് മാല എന്നീ രണ്ട് താളിയോലക്കൂട്ടങ്ങളാണ് ജര്‍മനിയില്‍നിന്ന് ആദ്യഘട്ടത്തില്‍ ഡിജിറ്റലൈസ് ചെയ്ത് മലയാളം വിക്കി പീഡിയയില്‍ പ്രസിദ്ധീകരിക്കുക.മലയാളഭാഷാ വ്യാകരണം, ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ളീഷ് ഡിക്ഷനറി, ബൈബ്ളിന്‍െറ മലയാള പരിഭാഷ എന്നിവ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പ്രധാന സംഭാവനകളാണ്. സംസ്കൃതമല്ലാത്ത ആദ്യത്തെ ആധികാരിക പഠനങ്ങളായിരുന്നു അദ്ദേഹം മലയാളഭാഷക്ക് സംഭാവന നല്‍കിയത്. രാജ്യസമാചാരം എന്ന കേരളത്തിലെ ആദ്യ മലയാളപത്രവും വിജ്ഞാന സമ്പന്നമായ ലേഖനങ്ങളുള്ള ‘പശ്ചിമോദയ’വും അദ്ദേഹത്തിന്‍െറ സംഭാവനകളാണ്. ബുധനാഴ്ച എറണാകുളം കാക്കനാട് പ്രസ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഇന്തോളജി വിഭാഗം പ്രഫസറും കൂടിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയ ആദ്യ വിദേശവനിതയുമായ ഡോ. ഹൈകെ മോസര്‍ ഈ ഗ്രന്ഥങ്ങളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കൈമാറും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രഫ. സ്കറിയ സക്കറിയ അധ്യക്ഷത വഹിക്കും. വിക്കിപീഡിയന്‍മാരായ ഡോ. അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, കെ. മനോജ്, കണ്ണന്‍ ഷണ്‍മുഖം, കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ പലയിടങ്ങളിലായി അറിയപ്പെടാതെ കിടക്കുന്ന ഇത്തരം അപൂര്‍വഗ്രന്ഥങ്ങള്‍ പൊതുജനത്തില്‍നിന്ന് ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്ത് സൗജന്യ പ്രമാണമായി പ്രസിദ്ധീകരിക്കാനുള്ള വിക്കി സമൂഹത്തിന്‍െറ തുടക്കം കൂടിയാണിത്.

German university gifts Malayalam the legacy of Herman Gundert

A grab of the digitised 'Orayiram Pazhamchol' from Tubingen University's Gundert archives. Photo: Special Arrangement
At a time when public institutions in Kerala stay shy of granting the public free access to digital archives of Malayalam’s cultural heritage shaped by diverse influences, the German University of Tubingen is showing the way by embarking on a massive project to digitise and make available online for free the legacy of Herman Gundert to the language. Malayalam was recently conferred with classical language status.
The corpus of nearly 80 manuscripts, 150 printed works and some palm leaf manuscripts of the German missionary-cum-scholar available with the university runs into some 42,000 pages, whose proposed digitisation comes in the wake of efforts made by Malayalam Wikipedia activists to make the priceless repository of knowledge accessible to the public.
Heike Moser, Koodiyattom exponent, Indologist and associate professor at the university, said funds were being sought from the German Research Foundation for the project, which would take nearly a year to complete.
Manuscripts released
Besides Ms. Moser and linguist Scaria Zacharias, a modest gathering of Wikipedians and cultural enthusiasts attended on Thursday the token release of two manuscripts from Gundert’s ‘Thalassery Manuscripts’ — Pazhamchol Malaand Orayiram Pazhamchol — accidentally discovered by Mr. Zacharias and scholar Albrecht Frenz from Tubingen’s archives way back in 1986.
Malayalam Wiki coordinator Shiju Alex, a Bangalore-based techie who has taken the lead in bringing ancient Malayalam works into the public domain, told The Hindu that while a chunk of Gundert’s works was available in the digital archives of the State Central Library, university libraries and Kerala Sahitya Akademi, they remained inaccessible to the general public.
Mr. Alex, who is on mission to source, digitise and publish online ancient Malayalam texts and documents under the creative commons license, was instrumental in mooting the project as he wrote to Gabriele Zeller, research director of Tubingen University, convincing her of the need for such a project.
Among the manuscripts released by Tubingen on Thursday, Orayiram Pazhamchol was impressively keyed in book form by select groups of school students from Kannur, Kottayam and Kollam with support from IT@School, Sayahna Foundation and the free software community, said Kannan Shanmugam, teacher and master IT trainer.
The project also witnessed the revival of Malayalam numerals.
Mr. Zacharias, who in the 1990s edited Tubingen University Library’s Malayalam manuscript series comprising Payyannur PattuPazhassi Rekhakal, Thacholipattukal and the like and brought a microfilm of the series for the State’s archives, said the series could be released online. Besides Tubingen, archives at Basel, Vatican and the British Museum should be rummaged for little-known treasures of Malayalam’s intellectual inheritance, he said.
A grab of the digitised 'Pazhamchol Mala' from Tubingen University's Gundert archives. Photo: Special Arrangement
Fitting tribute
Ms. Moser said Tubingen had already catalogued the works of Gundert with notes on their availability elsewhere. “Once scanned, the works will be processed before being put up online. Hopefully, we will be able to start off by December,” she said. The project will be a fitting tribute to Gundert, whose birth bicentenary falls in 2014.

Courtesy: The Hindu

A multidimensional portrait of Gundert

A poster of the film 'Gundert: The Man, the Language.' Photo: By Arrangement

In 1986, Scaria Zacharia, linguist, and Albrecht Frenz, scholar, who is married to Gundert’s granddaughter, visited libraries at Stuttgart, Gundert’s birthplace, and Basel in Switzerland in search of the manuscripts before giving it one last try at Tubingen University in Germany.

The “Thalassery Manuscripts” — Herman Gundert’s works in his own long hand during his two-decade stay in Illikkunnu Bungalow in Thalassery — were discovered from the Tubingen library by accident.
In 1986, Scaria Zacharia, linguist, and Albrecht Frenz, scholar, who is married to Gundert’s granddaughter, visited libraries at Stuttgart, Gundert’s birthplace, and Basel in Switzerland in search of the manuscripts before giving it one last try at Tubingen University in Germany.
As they rummaged through Tubingen’s archives, ancient manuscripts ranging from the oldest handwritten copy of the Vedas to Guttenberg’s Bible tumbled out. But not their object of desire, handwritten copies of Malayalam’s greatest inheritance such as the Gundert dictionary.
As they were about to step out in disappointment, a pair of sacks carelessly stacked away in a corner caught their eye. That is how we stumbled upon the Malayalam manuscripts of Gundert, Mr. Zacharia recalls in the documentary Gundert: The Man, The Language directed by Thrissur-based Sanju Surendran.
The reflective documentary, filmed early this year, is a tribute to the missionary-turned-cultural-emissary of Kerala who modernised the Malayalam script, explained its grammar and documented the ancient social and cultural history of the land.
The film opens and ends with the Nobel laureate Hermann Hesse’s words written in memory of his grandfather Gundert, whom he remembers as a humanist, linguaphile, visionary and doting grandpa.
M.G.S. Narayanan, historian, places Gundert in context, emphasising the historicity of cross-references in Gundert’s dictionary, which “treated words with elaborate significance and made it a point to incorporate dialects, folk songs and language patterns making it a rich record.”
As for the language, he radically altered the writing by punctuating and modernising it, Mr. Narayanan says.
Mr. Frenz talks about Gundert the humanist and his special relation with his grandson Hesse, while sculptor Jeevan Thomas, maker of a Gundert statue, talks about Gundert the enquirer and teacher.
Moving gently across Gundert manuscripts, ancient photographs, copies of the first Malayalam newspaper Rajyasamacharam that he brought out and the broad verandas and thinly lit corridors of the Illikkunnu bungalow, the film offers the viewer a peek into the towering personality.
“It will be screened at Stuttgart during his 200th birth centenary celebrations in February 2014,” says Mr. Surendran, a Film and Television Institute of India graduate with documentaries such as Theeramto his credit. The signature film of the International Film Festival of Kerala, 2009, was his.
The documentary touches upon Gundert’s contributions to the Church, his efforts at introducing children to the world of letters and his role as a historian and chronicler of Kerala society. The Films Division has produced the documentary.

Courtesy: The Hindu Daily

കോപ്പീറൈറ്റും ഫോട്ടോഗ്രാഫിയും

കോപ്പീറൈറ്റിനെ സംബന്ധിച്ച നിയമങ്ങള് പതിനഞ്ചാം നൂറ്റാണ്ടിലാണ് നിലവില് വന്നത്, ഗുട്ടന്ബര്‍ഗ്ഗ് പ്രിന്‍റിങ് പ്രസ്സിന്‍റെ ആഗമനത്തിനു മുന്‍പ് പ്രിന്‍റിങ് എന്നു പറയുന്നത് വളരെ ഭാരിച്ച ഒരു ജോലി ആയിരുന്നു കാരണം പ്രിന്‍റിങ് ഇന്‍ഡസ്ട്രി കാര്യമായി നില്‍വില്‍ ഇല്ലായിരുന്നു എന്നത് തന്നെയായിരുന്നു.കാലക്രമേണ പ്രിന്‍റിങ്ങിന്‍റെ പുരോഗതിക്കനുസരിച്ച് കോപ്പീറൈറ്റിന്‍റെ ആവശ്യം അനിവാര്യമായി വന്നു കൊണ്ടിരുന്നു. പ്രധാന കാരണം ഉല്പാദനത്തിന്‍റെ തോത് വളരെ വലുതായി കൊണ്ടിരുന്നു. ലാര്‍ജ് സ്കെയിലിലുള്ള ഉല്പാദനം ചിലവ് കുറഞ്ഞതായും കൊണ്ടിരുന്നു. ആദ്യകാലത്ത് പബ്ലിഷേര്‍സിന് കോപ്പി ചെയ്യുന്നതിനും പ്രിന്‍റു ചെയ്യുന്നതിനും ഒരു കണ്ട്രോള് ഉണ്ടായിരുന്നു, പക്ഷേ പിന്നീട് ഓതെര്‍സ് വര്‍ക്കുകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

ഏതു തരത്തിലുള്ള കോപ്പി എടുക്കലായാലും, അതൊരു സംഗീതത്തിന്റെ പൈറസിയാവട്ടെ അല്ലെങ്കില്‍ ഒരു ചിത്രകാരന്‍റെ സൃഷ്ടിയെ കോപ്പിഅടിക്കുന്നതവാട്ടെ, അത് ആ കലാസൃഷ്ടിയെ കൊല്ലുന്നതിന് തുല്യമാണ്, അതിന്‍റെ തനിമയെ ഇല്ലാതാക്കലാണ്. യഥാര്‍ത്ഥത്തില്‍ ഈ കോപ്പീ ചെയ്യാനുള്ള അവകാശം സൃഷ്ടിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലാണ്, സൃഷ്ടിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണത്. ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അതു കൊണ്ട് തന്നെ കോപ്പീറൈറ്റ് എന്ന ആശയത്തെ പറ്റി കൂടുതല്‍ ചിന്തിക്കേണ്ടി വന്നതും.
ഈ കോപ്പീറൈറ്റ് എന്ന ആശയം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്ശിക്കുന്നത് നമ്മുടെ ഒരു സൃഷ്ടിയെ അനുവാദമില്ലാത്ത അടിച്ചുമാറ്റലില്‍ നിന്ന് സം‍രക്ഷിക്കാനുള്ള ഒരു കവചമെന്നതാണ്.
ഈ കോപ്പീറൈറ്റ് എന്ന അവകാശത്തിനു കീഴില്‍ എല്ലാത്തരത്തിലുള്ള ‘ആര്‍ട്ടിസ്റ്റിക് വര്‍ക്കുകളും’ സംരക്ഷിതമാണ്. എന്നാല്‍ ഏതെങ്കിലും ഐഡീയയോ അല്ലെങ്കില്‍ വസ്തുതകളോ ഇതില്‍ പെടില്ലാ, പക്ഷേ അതിന്‍റെ ആവിഷ്കരിച്ച രൂപം സം‍രക്ഷിക്കപ്പെടും. ഓക്സ്ഫോഡ് ഡിക്ഷ്ണറി അനുസരിച്ച് കോപ്പീറൈറ്റ് എന്നുപറയുന്നത് ഒരുവന് ഒരു പ്രത്യേക കാലയളവിലേക്ക് നല്‍കപ്പെടുന്ന, വില്‍ക്കുവാനോ പബ്ലിഷ് ചെയ്യുവാനോ, പ്രിന്‍റ് ചെയ്യുവാനോ യഥാര്‍ത്ഥ ഉടമസ്ഥന്‍ നല്‍കപ്പെടുന്ന അവകാശം ആണിത്. ഈ കോപ്പീറൈറ്റ് ഒരുപാട് കാര്യങ്ങള്‍ക്ക് സം‍രക്ഷണം നല്‍കുന്നുണ്ട്.
എന്തിനാണ് നമ്മുടെ സൃഷ്ടി അല്ലെങ്കില്‍ ‘വര്ക്ക്‘ കോപ്പീറൈറ്റ് ചെയ്യപ്പെടണം എന്ന് പറയുന്നത് എന്ന് നോക്കാം.
ഒരുവന് അവന്റെ വര്‍ക്കിന് മേലെ പൂര്‍ണ്ണമായിട്ടുള്ള ഒരു നിയന്ത്രണം ഉണ്ടാവുക എന്നത് അയാളുടെ ആവശ്യവും അവകാശവുമാണ്. കോപ്പീറൈറ്റ് വഴി നമ്മള് സൃഷ്ടിച്ച ഒരു വര്‍ക്കിനെ വീണ്ടും സൃഷ്ടിക്കനും അതിനെ വില്‍ക്കാനുമായുള്ള ഒരു അവകാശം ലഭിക്കുകയാണ് മാത്രമല്ല ആ അവകാശം നമുക്ക് വേറൊരാള്‍ക്കൊ സ്ഥാപനത്തിനോ കൈമാറാനോ വില്‍ക്കുവാനോ അതു മൂലം ആ വ്യക്തിക്ക് ആ സൃഷ്ടിയെ പബ്ലിഷ് ചെയ്യുവാനോ പ്രദര്‍ശ്ശിപ്പിക്കുവനോ സാധിക്കും.
വേറൊരു ഗുണം എന്നത് നമുക്ക് റോയല്‍റ്റി അതിനെ തുടര്‍ന്നുള്ള പേമെന്‍റോ നമുക്ക് തന്നെ ലഭിക്കുകയും ചെയ്യും. മാത്രമല്ല നമ്മുടെ ഈ അവകാശത്തിനുമേലെ കടന്നു കയറ്റം നടത്തുന്ന ഒരാള്ക്കെതിരെ നിയമ പരമായ സം‍രക്ഷണവും ലഭിക്കും. നിയമപരമായിട്ട് നോക്കുകാണെങ്കില് ഒരുവന്‍ അവന്‍റെ ഇത്തരത്തിലുള്ള ഒരു വര്‍ക്ക് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി അവന്‍റെ വിലയേറിയ സമയവും പണവും ഒക്കെ ചെലവഴിച്ചിട്ട്ണ്ടാകും അപ്പൊ ആ അള്‍ക്ക് ഒരു സം‍രക്ഷണം കൊടുക്കുവാണ് നിയമം വഴി.
ഒരുദാഹരണം പറയുവാണെങ്കില്‍ ഒരു വിലപ്പെട്ട ‘വര്‍ക്ക്‘ ഒരാള് ഉണ്ടാക്കിയിട്ടുണ്ട്, ആ ആര്‍ട്ടിസ്റ്റ് കോപ്പീറൈറ്റിനു വേണ്ടി അപ്ലൈ ചെയ്തിട്ടുണ്ടെങ്കില് അയ്യാള്‍ക്കോ അല്ലെങ്കില്‍ അയാള് ആര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നോ , ആ ലൈസന്‍സ് കിട്ടിയ ആള്‍ക്കൊ മാത്രം ഈ പബ്ലിഷ് ചെയ്യാന്‍/പ്രിന്‍റ് ചെയ്യാന്‍/ ഒന്നുകൂടി ഉണ്ടാക്കാന്‍/ അല്ലെങ്കില്‍ വില്‍ക്കുവാനായിട്ടുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ അണോതറൈസ്ഡ് ആയിട്ടുള്ള പുനര്‍സൃഷ്ടിക്കപെടലിനു വേണ്ടി ആ കള്ളത്തരം (ഉഡായിപ്പ്) കാണീക്കുന്ന ആള്‍ക്ക് യഥാര്‍ത്ഥത്തില്‍ സൃഷ്ടിയ്ക്ക് വെണ്ടി ചിലവഴിച്ചതിനെ അപേക്ഷിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ പറ്റുമായിരിക്കും, പക്ഷേ നിയമം അതിനെ എതിര്‍ക്കുന്നതു കൊണ്ട് അയ്യാളാ പ്രവൃത്തിയില്‍ നിന്നും വിട്ടു നില്‍ക്കും.
ഫോട്ടോഗ്രാഫ് എന്നു പറയുന്നതും ഒരു കലാസൃഷ്ടിയുടെ കീഴില്‍ വരുന്നതാണ്. അതു കൊണ്ട് തന്നെ ഫോട്ടോഗ്രാഫിയും കോപ്പീറൈറ്റ് പ്രൊട്ടക്ഷന്‍റെ സമ്രക്ഷ്ണത്തിന്‍ കീഴില് വരും. ഫോട്ടോ ഗ്രാഫിയോട് സാദൃശ്യമുള്ള ഒരു വര്‍ക്കും ഈ നിയമത്തിന്‍റെ സമ്രക്ഷണത്തില് വരും. പക്ഷേ അത് ഒറിജിനല്‍ വര്‍ക്ക് ആയിരിക്കണെമെന്ന് മാത്രം. ഒറിജനല്‍ എന്നു പറഞ്ഞാല്, ചിത്രം ഡിജിറ്റലോ അനലോഗോ ആയിക്കോട്ടെ, നമ്മുടെ തന്നെ ഒരു സ്കില്ല്/ നൈപുണ്യം പരിശ്രമം എന്തെങ്കിലും അതിലുണ്ടായിരിക്കണം. അല്ലാതെ ഒരു ഫോട്ടോഗ്രാഫിന്‍റെ തന്നെ ഫോട്ടോഗ്രാഫ് എടുത്താല്‍ അതിന് സാധുത ലഭിക്കുകയില്ല എന്ന് ചുരുക്കം. ഉദാഹരണത്തിന് ഒരു പ്രോഡക്ട് ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ അറേഞ്ജ് ച്യ്തു വച്ചിട്ട് എടുക്കുന്ന ഫോട്ടോഗ്രാഫ്, അല്ലെങ്കില്‍ ഒരു സ്പോര്‍ട്ട്സ് മീറ്റിലെ ഒരു സംഭവം പെട്ടെന്ന് നമ്മളൊരു ക്യാമറയില്‍ പിടിച്ചേടൂത്തു,ഇതൊക്കെയാണ് ഒറിജിനല്‍ വര്‍ക്ക് എന്ന് പറയുന്നത്, ഇത്തരത്തിലെടുക്കുന്ന ഫോട്ടോഗ്രാഫ്സിന് കോപ്പീറൈറ്റ് പ്രൊട്ടക്ഷന്‍ ലഭിക്കും. നേരത്തെ പറഞ്ഞ പോലെ ഫോട്ടോഗ്രാഫിന്‍റെ ഫോട്ടോഗ്രാഫ് എടുത്താല്‍ അപ്പൊള്‍ തന്നെ നമ്മള് കോപ്പീറൈറ്റ് ആക്ട് വൈലേറ്റ് ചെയ്യും.
ഫോട്ടോഗ്രാഫിന്‍റെ കോപ്പീറൈറ്റ്, കോപ്പീറൈറ്റ് ആക്ടിലെ ഒരു ജനറല്‍ സെക്ഷ്ണില്‍ തന്നെയാണ് വരുന്നത്. സെക്ഷന്‍ 13.
സെക്ഷന്‍ പതിമൂന്നില്‍ 1. Original Literary, dramatic, musical and artistic works (include photography)
cinematograph films
sound recording. എന്നിവയെയും പറ്റി പറയുന്നുണ്ട്.
ഫോട്ടൊഗ്രാഫിയുമായി ബന്ധപ്പെട്ട കോപ്പീറൈറ്റിനെ പറ്റി ഒന്ന് നോക്കാം
രണ്ട് തരത്തിലുള്ള ചിത്രങ്ങളാണുള്ളത്,
ഒന്ന്) ഒരു ക്ലയന്റിനുവേണ്ടി ചിത്രീകരിക്കുന്ന പടം
രണ്ട്) സ്വമേധയാ എടുക്കുന്ന ചിത്രം
ഒന്നാമത്തെ കേസില്‍ ഒരു ക്ലയന്‍റിനു വേണ്ടി ഒരു ചിത്രം എടുക്കുമ്പോള്‍ സ്വതവേ കോപ്പീറൈറ്റ് ആ ക്ലയന്‍റിനായിരിക്കും, അതായത് ആരു പറഞ്ഞിട്ടാണ് ആ ചിത്രമെടുക്കുന്നത് അയ്യാള്‍ക്ക് കോപ്പീറൈറ്റ് ലഭിക്കും. അതായത് ഒരു ഫോട്ടൊഗ്രാഫറിനെ നമ്മള്‍ എമ്പ്ലോയ് ചെയ്യുകാണെങ്കില് ഒരു പേമെന്‍റ് കൊടുത്തിട്ടായിരിക്കുമല്ലോ, അപ്പോള് ആ ചിത്രത്തിന്‍റെ അവകാശം നമുക്ക് തന്നെ ആയിരിക്കും, ഫോട്ടോഗ്രാഫര്‍ക്കല്ല. എന്നാല്‍ ഇതെന് വിരുദ്ധമായ ഒരു എഗ്രിമെന്‍റ് ഉണ്ടാക്കുകാണെങ്കില് അവകാശം ആ ഫോട്ടൊഗ്രാഫറിന് തന്നെ ലഭിക്കും. ഇതില്‍ നിന്ന് നമുക്കെ മനസ്സിലാക്കാന്‍ സാധിക്കുനതെന്താണെന്ന് വച്ചാല്‍
ഈ ഫോട്ടോഗ്രാഫറും ക്ലയന്റ്റും തമ്മില്, ഈ ചിത്രത്തിന്‍റെ അവകാശം ഫോട്ടൊഗ്രാഫര്‍ക്ക് കൊടുക്കുന്നു എന്നുള്ള, ഒരു എഴുതപ്പെട്ട ഒരു എഗ്രിമെന്‍റ് ഉണ്ടെങ്കില് മാത്രം ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിനുള്ള അവകാശമുണ്ടാവുകയുള്ളൂ.
ഇനി ആരും പറയാതെ സ്വയമേ എടുക്കുന്ന ചിത്രമാണെങ്കില് ആ അര്‍റ്റിസ്റ്റിന് തന്നെയാരിക്കും അതിന്‍റെ കോപ്പീറൈറ്റ്, അത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷേ നിയമപരമായിട്ടുള്ള ഒരു കോപ്പീറൈറ്റ് എടുക്കണമെന്നുണ്ടെങ്കില് അതിന് പ്രോപ്പറായിട്ടുള്ള എഴുത്ത് കുത്തുകള്‍ വേണം (Copyright Registration Office of the Department of Education, New Delhi)
മുകളില്‍ പറഞ്ഞിരിക്കുന്ന് ന്യൂഡല്‍ഹിയിലുള്ള ഓഫീസിലേക്ക് അപ്ലൈ ചെയ്യണം
അതിന് എല്ലാ ഫോട്ടോഗ്രാഫ്സും വെവ്വേറീഅയിട്ടു വേണം അപേക്ഷിക്കാന്‍, ആപേക്ഷയില് അപേക്ഷിക്കുന്ന ആളുടേയും ചിത്രത്തിന്‍റെ ഉടമസ്ഥന്‍റെ മുഴുവന്‍ പേരും വിലാസവും വേണം, നാഷണാലിറ്റി വേണം, ആദ്യം പബ്ലിഷ് ചെയ്ത വര്‍ഷവും ഏത് രാജ്യത്താണൊ പബ്ലിഷ് ചെയ്റ്റത്, പിന്നെ ഈ വര്‍ക്ക് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങളേതൊക്കെ എന്നും അതിന്‍റെയൊക്കെ വര്‍ഷവും , ഈ വര്‍ക്കിന്‍റെ ആറ് കോപ്പീ, പവര്‍ ഓപ്ഫ് അറ്റോണി, ഇനി ലെബലിന്‍റെ കാര്യത്തിലാണെങ്കില്‍ (ട്രേഡ് മാര്‍ക്കായിട്ട് ഉപയോഗിക്കത്തക്ക വിധത്തിലുള്ള ലേബലണെങ്കില്‍) ട്രേഡ് മാര്‍ക്ക് രജിസ്ട്രീനുള്ള ‘Clear copyright search certificate’ എന്ന സാക്ഷ്യപത്രവുംലഭിക്കപ്പെട്ടിരിക്കണം. ഇതു മുഴുവനും ഭാരതത്തില് നോക്കുമ്പോ ഒരു ഫോട്ടോഗ്രാഫിന്‍റെ കോപ്പീറൈറ്റിനുള്ള അപേക്ഷാ ഫീസ് അന്‍പത് രൂപയാണ്.
ഏതൊരു ആര്‍ട്ട്ഫോമിന്‍റെ സൃഷ്ടിയുടെയും കോപ്പീറൈറ്റ് അത് സൃഷ്ടിക്കപ്പെടുമ്പോള്‍ മുതല്‍ തുടങ്ങുന്നതാണ്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും അങ്ങിനെ തന്നെ, അതു ഫിലിമിലേക്ക് പതിയുമ്പോള്‍ മുതല് അതിന്മേലുള്ള അവകാശവും ആരംഭിക്കും. പക്ഷേ സെക്ഷന്‍ 25 പറയുന്നത് ഫോട്ടൊഗ്രാഫ് പബ്ലിഷ് ചെയ്യപ്പെട്ടതിന്‍റെ പിറ്റേവര്‍ഷം മുതല് അറുപത് വര്‍ഷത്തേക്കാണ് അതിനുള്ള കോപ്പീറൈറ്റ് സം‍രക്ഷണം ലഭിക്കുക.
കോപ്പീറൈറ്റ് നോട്ടീസ്
ഒരു വര്‍ക്ക് എന്‍റെയാണെന്ന് നമ്മള് അവതരിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുന്ന രീതിയാണ് കോപ്പീറൈറ്റ് നോട്ടീസ് എന്ന്തു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഇത് നമ്മുടെ വര്‍ക്കിന്‍റെ മൂല്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ പുറം ലോകത്തിന് ഇതൊരു വാണിങ്ങും കൂടിയാണ്; എന്‍റെ സമ്മതമില്ലാതെ ഇത് വാണിജ്യപരമായ ഒരു ആവശ്യത്തിനും ഉപയോഗിക്കരുത് എന്ന വാണിങ്.
സാധാരണ വര്‍ക്കുകള്‍ക്കൊപ്പം കാണുന്ന © ഈ വൃത്തത്തിനുള്ളിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ സി ഇത്തരത്തിലുള്ള ഒരു നോട്ടീസ് ആണ്. ഈ © യ്ക്ക് വലത്തു വശത്ത് ഫോട്ടോയുടെ അവകാശിയൂടെ പേരും പബ്ലിഷ് ചെയ്ത വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. ഇതിന് ബദലായിട്ട്
‘Copyright’ എന്നോ 'Copr' എന്നോ അല്ലങ്കില്‍ ‘All Rights Reserved.’ എന്നെഴുതുകയോ ആവാം. 

കടപ്പാട്: chithritha.blogspot.in

മലയാളം അച്ചടിയുടെ പിതാവ്‌ - ബെഞ്ചമിൻ ബെയ്‌ലി (1791-1871)


പതിനെട്ടാം നൂറ്റാണ്ട് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഘോരമായ അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു . ഭീഷണമായ സാമൂഹിക അസമത്വങ്ങളും അനീതികളും കൊണ്ട് കേരളത്തിലെ സ്ഥിതി അതിനേക്കാൾ ഭയങ്കരമായിരുന്നു . ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥ കർക്കശമായി പാലിക്കപ്പെട്ട സ്ഥലമായിരുന്നു കേരളം. അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത സാമുദായികർക്കുമാത്രമായി പരിമിതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളിൽ തന്നെ വളരെ ചുരുക്കം പേരേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി പാശ്ചാത്യമിഷണറിമാർ കേരളത്തിലേക്ക് വരാൻ തുടങ്ങി. പ്രേഷിത പ്രവർത്തനത്തിനായി വന്ന അവർ ഇവിടത്തെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. എവിടെയെല്ലാം മിഷണറിമാർ പ്രവർത്തിച്ചുവോ അവിടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ എടുത്തു പറയേണ്ട പേരുകളിലൊന്ന് ബെഞ്ചമിൻ ബെയ്‌ലിയുടേതാണ്. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്‌. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പെടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി.

ജീവചരിത്രം

ജനനം
1791-ൽ ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ ഡ്യൂസ്ബെറി എന്ന സ്ഥലത്ത് ജോസഫ് ബെയ്‌ലിയുടേയും മാർത്തയുടേയും പ്രഥമ സന്താനമായി ബെഞ്ചമിൻ ബെയ്‌ലി ജനിച്ചു. ബ്രൂക്, വില്യം, ജൊനാഥൻ, ജോസഫ് എന്നീ നാലു സഹോദരന്മാരും സാറാ അർചർ എന്ന സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രൂക് സിലോണിലേക്കും പിന്നീട് അവിടെ നിന്ന് ടാസ്മാനിയയിലേക്കും മിഷണറിയായി പോയി. വില്യമാകട്ടെ ഗ്ലാന്യോക്കിലെ പ്രഭുവായിത്തീർന്നു. ജോസഫും മിഷണറി പ്രവർത്തനമാണ്‌ തിരഞ്ഞെടുത്തത്. മക്കൾ മിഷണറി പ്രവർത്തനത്തിൽ ചേരാൻ മാതാപിതാക്കൾ നല്ല പിന്തുണ നൽകിയിരുന്നു.

മിഷണറി പ്രവർത്തനം
തുടക്കത്തിൽ ബെഞ്ചമിന്‌ മിഷണറി പ്രവർത്തനത്തിൽ താല്പര്യമുണ്ടായിരുന്നില്ല. സഹോദരിയായ സാറയാണ്‌ അദ്ദേഹത്തെ അതിലേക്ക് നയിച്ചത്. സാറക്ക് 15 വയസ്സുള്ളപ്പോൾ ക്രിസ്തുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി, മിഷനറിവൃത്തിക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മാരകമായ രോഗത്തിനടിമപ്പെട്ടു. എന്നാൽ രോഗക്കിടക്കയിലായ സാറക്ക് ബഞ്ചമിന്റെ മനസ്സ് മാറ്റിയെടുക്കാനായി.

1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.
1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി)എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8 ന്‌ മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.

കേരളത്തിൽ

കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16 ന്‌ കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19 ന്‌ ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി

കോട്ടയത്ത്
ഇന്നു കാണുന്ന തരത്തിലുള്ള ഒരു പട്ടണമായിരുന്നില്ല അന്ന് കോട്ടയം. തിരുനക്കര അന്ന് ജനവാസമില്ലാത്ത് വനഭൂമിയായിരുന്നു. മീനച്ചിലാറ് ചുറ്റിപ്പറ്റിയായിരുന്നു പ്രധാന പട്ടണം. മീനച്ചിലാറിന് സമീപത്തുള്ള താഴത്തങ്ങാടി എന്ന് പറയുന്ന ചന്തയായിരുന്നു പ്രധാന വ്യാപാരകേന്ദ്രം. കോട്ടയത്ത് വ്യാപാരകേന്ദ്രത്തിനടുത്തു തന്നെ താമസമാക്കിയ അദ്ദേഹം അക്കാലത്ത് പഠിത്ത വീട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോട്ടയം പഴയ സെമിനാരിയിൽ പ്രധാനാദ്ധ്യാപകനായി ആദ്യം ജോലി നോക്കി. കേണൽ മൺറോ വിഭാവനം ചെയ്ത പോലെയുള്ള മികച്ച് കലാലയമാക്കി പഠിത്തവീടിനെ മാറ്റാൻ അദ്ദേഹത്തിനായി. കോളേജിൽ പുതിയരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമദ്ദേഹം നടപ്പിലാക്കി. മിഷനറി പ്രവർത്തനം നടത്തുന്നതിനുവേണ്ടി ചില മുൻഷി മാരുടെ സഹായത്തോടെ മലയാളഭാഷ കൂടുതൽ വശമാക്കി. സംസ്കൃതം, സുറിയാനി ഭാഷകളും പഠിച്ചു. ആദ്യം ഏതാനും പുസ്തകങ്ങൾ ബെയ്‌ലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കലാലയത്തിൽ അദ്ദേഹം ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനാരംഭിച്ചു. കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്‌. മതപഠന വിദ്യാർത്ഥികൾക്കു പുറമേ സാധാരണക്കാർക്കും അദ്ദേഹം കലാലയം തുറന്നു കൊടുത്തു. ഇംഗ്ലീഷിനു പുറമേ ഹീബ്രു, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, മലയാളം, ഭൂമിശാസ്ത്രം, ചരിത്രം, ഗണിതം എന്നിവയും പഠിപ്പിക്കാൻ ഏർപ്പാട് ചെയ്തു. ഏതാണ്ട് ഒന്നരവർഷക്കാലം കൊണ്ട് കലാലയത്തെ ഉന്നത നിലയിലെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. പിന്നീട് ജോസഫ് ഫെൻ എന്ന് പാതിരിയെ പ്രധാനാദ്ധ്യാപനായി മൺറോ നിയമിച്ചപ്പോൾ ബെയ് ലി ബൈബിൾ വിവർത്തനത്തിലേക്ക് ശ്രദ്ധ തിരിച്ചു. സുറിയാനി സഭയുമായി വളരെയധികം ചേർച്ചയോടെ പ്രവർത്തിക്കാൻ ബെയ്‌ലിക്കായി.
അടിമകളുടെ മോചനം
ബെയ്‌ലിയുടെ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന വശങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആർദ്രതയും മനുഷ്യസ്നേഹവുമായിരുന്നു. പണം കൊടുത്തും വസ്തു വാങ്ങിക്കൊടുത്തും സ്ത്രീധനം നൽകിയും അനേകം പാവങ്ങളെ അദ്ദേഹം സഹായിച്ചു. ഇന്ത്യയിൽ ആദ്യമായി അടിമകളെ വിമോചിപ്പിക്കാൻ മുൻ‌കൈ എടുത്തത് അദ്ദേഹമാണെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1835-ൽ മൺറോ തുരുത്തിലെ നൂറോളം അടിമകളെ ബെയ്‌ലിയും സഹപ്രവർത്തകനായിരുന്ന പീറ്റും ചേർന്ന് മോചിപ്പിച്ചു. ഇതിനും ഇരുപതു വർഷം ശേഷമാണ്‌ മദിരാശി ഗവർണ്മെന്റ് അടിമവിമോചന വിളംബരം പുറപ്പെടുവിച്ചത്. ഇക്കാരണത്താൽ തന്നെ ബെയ്‌ലിയെ കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ മാർഗ്ഗദർശി എന്ന് വിളിക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്.

മുദ്രണാലയം
മലയാളം പഠിച്ച ആദ്യാനാളുകളിൽ തന്നെ ബൈബിളിന്റെ വിവർത്തനം അദ്ദേഹം ആരംഭിച്ചിരുന്നു. ഇതിനിടക്ക് സുറിയാനി മെത്രോപ്പോലിത്ത, വൈദികന്മാർ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ വഴി, ആ സഭയുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം സുറിയാനിപ്പള്ളികളിൽ മലയാളത്തിൽ പ്രസംഗിക്കുമായിരുന്നു. അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല. ജനങ്ങൾക്ക് മനസ്സിലാവാത്ത സുറിയാനി ഭാഷയിൽ ആരാധനകൾ ചെയ്യുക മാത്രമായിരുന്നു വൈദികരുടെ ജോലി. ബെയ്‌ലിയുടെ സൗമ്യ സ്വഭാവവും മലയാള ഭാഷയിലുള്ള പരിജ്ഞാനവും മൂലം ജനങ്ങൾക്ക് അദ്ദേഹം ആരാധ്യനായിത്തീർന്നു. അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു.
കോളേജിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകി. അത് ആരംഭിക്കുന്നതിനു മുന്ന് സുറിയാനി സഭയുടെ ആരാധനാക്രമവും പ്രാർത്ഥനയുമാണ്‌ ബെഞ്ചമിൻ പാതിരി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഇവ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്‌ അച്ചടിയുടെ പ്രശ്നം ഉദിച്ചത്. മലയാളം വശത്താക്കിയ കാലത്ത് തന്നെ ബൈബിളിന് ഒരു നല്ല പരിഭാഷ ഉണ്ടാക്കാൻ ബെയ്‌ലി ശ്രമം ആരംഭിച്ചിരുന്നു. ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി. ബൈബിൾ തർജ്ജമ പൂർത്തിയായപ്പോൾ അത് അച്ചടിക്കുന്നത് പ്രശ്നമായി. അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി. ഇതിന്‌ കേണൽ മൺറോ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ മർഡ്യൂക് തോസൺ ആവശ്യപ്പെട്ട പ്രകാരം പ്രസ്സ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് എത്താൻ താമസിച്ചു. അതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു കൊല്ലന്റെ സഹായത്തോടെ ആവശ്യമായ ലോഹ സാമഗ്രികൾ നിർമ്മിച്ചു. ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു. പ്രസ്സ്‌ സൂക്ഷിക്കുന്നതിനും അച്ചടിജോലികൾക്കും ഒരു ചെറിയ ശാല പണികഴിപ്പിച്ചു. ഇതിന്‌ അച്ചടിപ്പുര എന്നാണ്‌ വിളിച്ചിരുന്നത്‌. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം അഥവാ അത്തരത്തിലുള്ള അച്ചുകൂടങ്ങളുടെ ഈറ്റില്ലം. സ്വന്തമായി അച്ചുകൂടം ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും നേരത്തേ ഇംഗ്ലണ്ടിൽ നിന്ന് അയക്കാമെന്നേറ്റിരുന്ന അച്ചടി യന്ത്രം ബോംബെ വഴി കോട്ടയത്ത്‌ വന്നു ചേർന്നു. അതിന്റെ കൂടെ ഇംഗ്ലീഷ്‌ അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു.

1821ൽ തന്നെ അച്ചടി ആരംഭിച്ചു. ആദ്യം അച്ചടിച്ചത് ചില ലഘുലേഖകൾ ആണ്‌. കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്‌. പിന്നീട് ബൈബിളിലെ മത്തായിയുടെ സുവിശേഷം അച്ചടിച്ചു. 1824'ൽ ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകളും രാജാരാം‌ മോഹൻ റോയിയുടെ ഉപനിഷത്ത് വ്യാഖ്യാനവും അച്ചടിച്ചു. ഇത് മലയാള ഭാഷയുടെ അന്തസ്സുയർത്തി. മലയാളം തമിഴിനേക്കാൽ താണ ഭാഷയാണ്‌ എന്ന ചിന്താഗതി മാറ്റുന്നതിന്‌‍ അത് സാധിച്ചു
ബൈബിളിലെ പുതിയ നിയമഭാഗങ്ങൾ തർജ്ജമ ചെയ്ത് ബെയ്‌ലി 1829-ൽ ഇവിടെ 5000 പ്രതി അച്ചടിച്ചു. തുടർന്ന് സമ്പൂർണ്ണ ബൈബിളിന്റെ തർജ്ജമ അച്ചടിച്ച് പ്രസിദ്ധം ചെയ്തു.

മലയാളം അച്ചുകളുടെ നിർമ്മാണം
പ്രസ്സുണ്ടായിക്കഴിഞ്ഞെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലായിരുന്നു. ബെയ്‌ലി കൽക്കത്തയിലെ ഫൗണ്ടറിയിൽ നിന്ന് മലയാളം അച്ചുകൾക്കായി അപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം ഇവ എത്തിച്ചേർന്നെങ്കിലും ചതുരവടിവിലുള്ള അവ ബെയ്‌ലിക്ക്‌ ഇഷ്ടമായില്ല. അസാധാരണ വലിപ്പവും ചതുരാകൃതിയും ചേർന്ന് വികൃതമായിരുന്നു അവ. ബെയ്‌ലി ഹതാശനാകാതെ സ്വന്തമായി അച്ചുകൾ വാർത്ത്‌ ഉണ്ടാക്കാൻ ആരംഭിച്ചു. അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച്‌ മനസ്സിലാക്കുകയായിരുന്നു. അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ 500 അച്ചുകൾ വാർത്തെടുത്തു. സൗന്ദര്യം കലർന്ന മലയാള അച്ചുകൾ അങ്ങനെ രൂപപ്പെട്ടു. താമസിയാതെ അച്ചടി ആരംഭിച്ചു. അച്ചടിയുടെ മനോഹാരിത കണ്ട്‌ അന്നത്തെ റസിഡന്റ്‌ ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു. പുതിയ ഉരുണ്ട അച്ചടിരൂപ മാതൃക സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്. ഇങ്ങനെ മലയാളഭാഷയെ സിംഹളീസ്‌ ഭാഷയുടെ വടിവ്‌ കലർത്തി മനോഹാരിതമാക്കി അവതരിപ്പിച്ചതിന്റെ പൂർണ്ണ ബഹുമതിയും ബെയ്‌ലിക്ക്‌ അവകാശപ്പെട്ടതാണ്‌.

പ്രസ്സിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 1830 ൽ ബെയ്‌ലി ഉണ്ടാക്കിയ പ്രസ്സുൾപ്പടെ നാലു പ്രസ്സുകൾ പ്രവർത്തന സജ്ജമായി. സ്വാതിതിരുനാളിന്റെ താല്പര്യപ്രകാരം 1836-ൽ സർക്കാർ പ്രസ്സ് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നതുവരെ സർക്കാരിന്റെ അച്ചടി മുഴുവനും സി. എം. എസ്. പ്രസ്സിലാണ്‌ നടന്നിരുന്നത്. 1834 വരെ പതിനഞ്ചു മലയാളം പുസ്തകങ്ങൾ അവിടെ അച്ചടിച്ചു. അവയ്ക്ക് മൊത്തം 40500 പ്രതികൾ ഉണ്ടായിരുന്നു. ബെയ്‍ലി ആ വർഷം ഇംഗ്ലണ്ടിൽ നിന്ന് രണ്ട് കൂട്ടം അച്ചുകൾ കൊണ്ടു വരികയുണ്ടായി. ബെയ്‍ലിയുടെ മകൻ ഇംഗ്ലണ്ടിൽ നിന്ന് അച്ചടി സംബന്ധമായ പരിശീലനം പൂർത്തിയാക്കി കേരളത്തിൽ വന്ന് പ്രസ്സിന്റെ മേൽനോട്ടം വഹിക്കുകയും നിരവധി പേർക്ക് അച്ചടിയിലും ബൈൻ‍ഡിങ്ങിലും പരിശീലനം നൽകുകയും ചെയ്തു. ബെയ്‍ലിയുടെ മുദ്രണാലയത്തിന് കേരളത്തിലെങ്ങും പ്രചാരം ലഭിച്ചു.

ബൈബിളിന്റെ വിവർത്തനം
കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെ വലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺ‍റോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.

മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചാത്തുമേനോൻ അദ്ദേഹത്തിന് മുഖ്യസഹായിയായി എത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസം പോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽ വിഷമത അനുഭവിച്ചു. ഒടുവിൽ‌ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.

പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829 -ല് ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ല് ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

മറ്റു സംഭാവനകൾ

കോട്ടയം കത്തീഡ്രൽ- സുറിയാനി സഭാനേതൃത്വം 1836-ല് മാവേലിക്കര കൂടിയ സുന്നഹദോസിൽ മിഷണറിമാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എങ്കിലും ബെയ്‍ലി സുറിയാനി സഭയുമായി അടുത്ത ബന്ധത്തിൽ തുടർന്നു. മിഷണറിമാരുടെ ഉപദേശങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായ നിരവധി സുറിയൻ ക്രിസ്ത്യാനികൾ മിഷണറിമാരോടൊപ്പം നിലകൊണ്ടു. ക്രമേണ അംഗസംഖ്യ വർദ്ധിച്ച ഇവർക്ക് പ്രാർത്ഥിക്കാനായി ബെയ്‍ലിയുടെ ബംഗ്ലാവിനടുത്തുണ്ടായിരുന്ന കപ്പേളമതിയാവാതെ വന്നു. ഇത് ഒരു പള്ളി നിർമ്മിക്കുന്നതിന് ബെയ്‍ലിയെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സിൽ അതിവിശാലവും ബൃഹത്തായതുമായ ഒരു പള്ളിയായിരുന്നു. സഭക്കാർ നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റ്റെ രൂപകല്പ്നയിൽ നിന്ന് വ്യതിചലിക്കാൻ കൂട്ടാക്കിയില്ല. 1839 നവംബർ 21 ന് ശിലാസ്ഥാപന കർമ്മം ചെയ്യപ്പെട്ട പള്ളിയുടെ പണി പൂർത്തിയാകാനായി മൂന്നുവർഷം വേണ്ടി വന്നു. ഗംഭീരമായ രീതിയിൽ അന്ന് കത്തീഡ്രൽ നിലകൊണ്ടു. ഗോഥിക് രീതിയിലായിരുന്നു ഉൾഭാഗത്തെ പല ഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരുന്നത്. വിദേശത്ത് നിന്ന് എത്തിയ കണ്ണാടികളാണ് മദ്‍ഹബയിലും മറ്റും പിടിപ്പിച്ചത്. വിശാലമായ മേൽമാടി ഒരു പ്രത്യേകതയായിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു അത്.
മലയാളം-ഇംഗ്ലിഷ് നിഘണ്ടു -ബൈബിളിനു ശേഷം നിഘണ്ടു നിർമ്മാണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. മലയാളം-ഇംഗ്ലിഷ് നിഘണ്ടു എഴുതി 1846-ൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ബെയ്‌ലിയുടെ 20 വർഷത്തെ നിരന്തര പരിശ്രമം അതിന്റെ പിന്നിലുണ്ടായിരുന്നു. . ഇവയാണ് കൈരളിക്ക് പുസ്തക രൂപത്തിൽ ലഭിച്ച പ്രഥമ നിഘണ്ടു സംഹിത‍‍.
ഇംഗ്ലീഷ്-മലയാളം നിഘണ്ടു - ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘ്ണ്ടു രചിച്ചതും അദ്ദേഹം തന്നെയാണ്. ചുരുക്കത്തിൽ ഒരേ സമയം രണ്ട് നിഘണ്ടുക്കളുടെ ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. 1848-ൽ എ കൺസൈസ് ഡിക്ഷണറി ഓഫ് ഇംഗ്ലിഷ് ആൻഡ് മലയാളം (A Concise Dictionary of English and Malayalam) സി.എം.എസ്. പ്രസ്സിൽ നിന്നും പുറത്തിറങ്ങി.
ജ്ഞാന നിക്ഷേപം- മലയാളത്തിലെ ആദ്യത്തെ അച്ചടി മാസിക, ആരംഭിച്ചതും ബെയ്‍ലിയാണ്. ഒരു മതസംബന്ധിയായ മാസികയാക്കാതെ മതേതരമായി ജ്ഞാന നിക്ഷേപത്തെ അദ്ദേഹം ഒരുക്കി.
മേൽ പറഞ്ഞവ കൂടാതെ പതിമൂന്ന്‌ കൃതികൾ കൂടെ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബെയ്‌ലിയുടെ സംഭാവനകളിൽ ഇദം പ്രഥമമായിട്ടുള്ളവ
കേരളത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു
ആദ്യമായി കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു
കേരളത്തിൽ മലയാള അച്ചടിയന്ത്രം സ്ഥാപിച്ചു
മലയാള പുസ്തകം കേരളത്തിൽ അച്ചടിച്ചു
ക്രിസ്ത്യൻ പള്ളികളിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചു, ആരാധന നടത്തി
ആദ്യത്തെ ബാലസാഹിത്യം, വിവർത്തനം
ആദ്യത്തെ അച്ചടിച്ച മലയാള പത്രം
മലയാളം -ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു
ഇംഗ്ലീഷ്-മലയാളം നിഘണ്ടു
കലണ്ടർ പ്രസിദ്ധീകരിച്ചു
അടിമകളുടെ മോചനം

വിരമിച്ചതിനുശേഷം
1850 മാർച്ച് 13ന്‌ ബെയ്‍ലിയും പത്നിയും മക്കളായ ജോസഫ് ഗ്രഹാം, എലിസബത്ത് സോഫിയ, മന്നാ ജമീമ എന്നിവരോടൊപ്പം കൊച്ചിയിൽ നിന്നും സോഫിയാ മോഫാറ്റ് എന്ന കപ്പലിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 35 വർഷം കോട്ടയത്ത് താമസിച്ച ബെയ്‌ലി കുടുംബസമേതം 1851-ല് സ്വദേശത്തേക്ക് മടങ്ങി.ഇംഗ്ലണ്ടിൽ സ്റ്റ്റോഫസ്‍ഷയർ എന്ന സ്ഥലത്ത്‌ അദ്ദേഹം ഇടവകപട്ടക്കാരനായി ജോലി ആരംഭിച്ചു. വിരമിച്ചെങ്കിലും അദ്ദേഹം വെറുതെ ഇരിക്കാനാഗ്രഹിച്ചില്ല. 1856 മുതൽ 71 വരെ ഷീൻറണിൽ റെക്റ്ററായും റൂറൽ ഡീനായും പ്രവർത്തിച്ചു. 1859-ല് എലിസബത്ത് മരണമടഞ്ഞു.

മരണം
1871 ഏപ്രിൽ 3 ന് പറയത്തക്ക അസുഖമൊന്നുമില്ലാതെ തന്നെ ആകസ്മികമായി അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിൻറെ കുതിരക്കാരൻ ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. അത്രയും ആത്മബന്ധം തന്റെ കുതിരക്കാരനുമായി ഉണ്ടായിരുന്നു.

C.M.S. Press to be Museum of Printing History

What To Look For When Buying Used Offset Printing Equipment



When I have bought used offset printing equipment for our company, I generally look for the same things each time.  I compare it to looking for a vehicle.  Things like mileage, body condition, age and maintenance records all play a large bearing into what I perceive as it's worth.  Buying used offset printing equipment is much the same way.  Here is a list of the elements that I look for when buying a printing press or any other type of printing equipment.
  • running condition
  • bearers, cylinders and auxiliary equipment
  • age
  • brand
  • upgrades
  • dealer support
  • price
Let's talk about each of these points one by one.


1.  Running Condition
If you cannot see the press running this is not unusual.  However it certainly affects your estimation of it's running ability.  Approach it much the same way as you would buying a car that is not running.  Be skeptical and cautious.  At the very least, ask for samples of the printing and examine them closely.  These are no doubt the best samples the press can produce so critique them and look for any type of slur or dot gain that is unusual.  Some questions to ask:
  • What is the top speed of the press?
  • Did you routinely run it at that speed?  If not, why?
  • May I see your records of production?
  • What was your maintenance schedule?
  • What was your number one source of downtime?
  • What was the last part you replaced?
These questions in themselves may not reveal everything, but they will no doubt provoke a conversation about its running condition.


My favorite is to try and talk to some of the pressmen nearby and casually ask some of these questions.


2.  Bearers, Cylinders and Auxiliary Equipment
Knowing the condition of the bearers is like knowing how often the oil was changed on a car.  It tells much about the life that remains.  Well maintained offset presses will have bearers in good condition.  Ask for the blankets to be taken off and examine the condition of each cylinder.  Did anyone drop a tool in the press which required a major repair?  


Examine each piece of auxiliary equipment and ask how it runs.  


3. Age
I quote Indiana Jones, "It's not the years, it's the mileage."  This saying rings true for presses.  The downside of an older piece of equipment however are the following factors:
  • Availability of parts.
  • Profitability (speed)
  • Ability to upgrade
I would have no problem purchasing a 20 year old Heidelberg GTO, but I would never touch a TOK sheetfed.  Definitely, when it comes to age, brand also is a factor.


4.  Brand
Good brand equipment is
worth the extra money.
The best offset press manufacturers are in business for many years because they make good equipment.  I return to the example of Heidelberg.  Older equipment from this press maker is still regarded as high quality because of its dependability and durability.  On the other hand, some press manufacturers are long gone.  News King is a good example of this.  They made coldset offset newspaper presses for a number of years.  You can still get support and parts for these presses, but they are no longer a player because they had a sub standard product.  Gosshowever built a better brand behind a solid product.  The old adage stands - "You get what you pay for."


5. Upgrades
With used offset presses nowadays, there is much more to the press than just the printing units.  Press manufacturers will partner with other companies to include a complete press line.  Products like a UV coater or a dryer are not necessarily made by the press maker and are also subject to scrutiny.  Ask the seller the following questions:
  • What auxiliary equipment does the press have?
  • Is it all functional?
  • Does it in any way limit the speed of the press?
  • Have any upgrades been performed on the press since it's installation?
6.  Dealer Support
This is important.  You will pay a small premium by buying used offset printing equipment from a reputable dealer.  This is okay.  Be certain though that you will get the necessary support from the seller.  Good dealers may charge a little more, but they will ensure you get a good running product.  Don't be cheap.  This can pay for itself many times over.  Have an expert on your side.


7. Price
I leave price last because it is certainly not the most important factor.  When buying printing presses, good equipment is worth every penny as the press will no doubt pay for itself many times over if you have done your homework right.  The competition is fierce and prices are certainly negotiable.  

Who Really Invented the Printing Press?

When the printing press was really invented is shrouded in controversy.  Quite often the story is told of how Gutenberg invented the printing press in 1456 by producing the first printed Bible.  The truth is that the answer to this question really depends on who you ask and how deep you want to dig.  

593 AD The First Printing Press - In China?


Chinese Printing Press
These wooden blocks
printed newspapers
That's right.  The first ever historical record of a printing press is given to us by the Chinese.  It consisted of a solid piece of wood with Chinese characters carved in relief.  No doubt these pressman spent many days making these blocks.  

Amazingly, the presses that used these blocks were used to print newspapers!  In fact, there are still surviving copies of these papers, the most famous being the Diamond Sutra which dates to 868 AD.   It is a complete book containing sacred writings relating the Buddhism and is located in the British Museum.

1041 AD The invention of movable type.

Hold on a minute.  You are probably saying, "Wasn't it Gutenberg that invented movable type much later?"  The answer surprisingly is no.  That clarification will come a little later.  Once again, the Chinese were already pioneering this technology a few hundred years earlier.  It wasn't computer-to-plate, but it was probably one of the greatest steps forward in the invention of modern printing in the span of about 500 years.

Credited with inventing movable type is Bi Sheng (990-1051 AD).  His movable type was made from fired clay.  Movable type which was more durable came in 1490 when bronze was used by Hua Sui.  In this respect, Gutenberg preceded the Chinese by developing metal movable type.

1439 AD - Gutenberg "invents" the printing press.


A replica of the printing press
invented by Gutenberg
It is no doubt true that the Chinese had little to no influence on Gutenberg's invention.  However a real production printing press required materials beyond what had already been invented to mass produce books.  Being a goldsmith, Gutenburg already had the know how to produce move able type that was more durable.  Type that was produced from a metal allow was far more durable and could made a practical system that was suitable for mass production. 

So the conclusion is that Gutenburg is more accurately credited with the technique for the printing press.  Presses in simpler form existed already for hundreds of years.  However his technique gave the real impetus required to revolutionize our modern age.

Related Posts:
Why Germans Build the Best Printing Presses
A Short History Of Offset Printing
The Printing Press

A Short History of Offset Printing

The history of offset printing could fill volumes.  Instead I would like to highlight more modern advances in offset printing as it relates to sheetfed and web printers.   




1875:  The first press to use offset lithography and the offset printing process is invented in England.  It used a cardboard covered cylinder to transfer the image from stone to a metal surface.
1880:  Rubber is discovered as a more effective transfer method on an offset printing clylinder.
1892:  First four color rotary press is invented.
1895:  Harris Automatic Press Company is founded in Niles, Ohio.  The company begins research on how to better the offset printing process.
1903:  Ira Washington Rubel of the United States first uses the offset process and uses it to print on paper.  He discovers that images print sharper by printing from the stone to the blanket and then to the paper.  This forms the basis for all modern offset lithography.
1911:  Man Roland enters the offset printing market with their first offset printing press.
1930:  Heatset printing makes a debut with the first heatset inks being produced for offset printers.
1950:  Lithographic offset printing becomes a direct competitor with letterpress.  Popularity now swings in the direction of offset printing as the desired and most economical form of printing.
1960:  More and more newspaper printers begin replacing their outdated letterpress machines with offset presses.
1962:  Heidelberg begins development of offset printing presses.  This came after decades of resistance by management.  Technicians were able to convince them that this was the way of the future.
1995:  Computer-to-plate makes its debut at trade shows around the world.
1998: Heidelberg patents the gapless printing clylinder.
2002:  Man Roland patents the magnetic brake system for folders allowing quarter folders to print faster.

I don't pretend to be a history buff in this aspect, but this is a sampling of events over the past 100 years or so.  I would be interested to know if anyone else out there can add to this as it relates to sheetfed or web printing.  Leave a comment below and let me know.  Thanks.