Friday, 1 November 2013

Differences between RGB and CMYK Color Modes

When a user generates graphics on a computer for printing, or wishes to print images from a digital camera, it is a common mistake to assume that the colors seen on the screen will look the same in print. As a result of this mistake, files for printing are often erroneously sent in the Red-Green-Blue (RGB) format for printing. The issue lies in the fact that the computer screen and many photo editing programs show colors in RGB mode, while images are printed on paper in Cyan-Magenta-Yellow-Black (CMYK) format. Sometimes the conversion from RGB to CMYK works without any problems arising, and a printout will look identical to what shows up on the computer. In other cases, there will be noticeable differences between the shades of color. The key to avoiding this potential problem is to convert all graphics to CMYK format during the layout design phase.
RGB Color Mode
RGB is the color scheme that is associated with electronic displays, such as CRT, LCD monitors, digital cameras and scanners. It is an additive type of color mode, that combines the primary colors, red, green and blue, in various degrees to create a variety of different colors. When all three of the colors are combined and displayed to their full extent, the result is a pure white. When all three colors are combined to the lowest degree, or value, the result is black. Software such as photo editing programs use the RGB color mode because it offers the widest range of colors.
CMYK Color Mode
Printers print color onto paper using the CMYK color mode only. This is a four color mode that utilizes the colors cyan, magenta, yellow and black in various amounts to create all of the necessary colors when printing images. It is a subtractive process, which means that each additional unique color means more light is removed, or absorbed, to create colors. When the first three colors are added together, the result is not pure black, but rather a very dark brown. The K color, or black, is used to completely remove light from the printed picture, which is why the eye perceives the color as black.
Why RGB Colors Need to be Converted
The RGB scheme has a greater range of colors than CMYK and can produce colors that are more vivid and vibrant. These colors are beyond the range of CMYK to reproduce and will come out darker and more dull in print than what is seen on the monitor or display. Because the RGB color mode has the full range of colors, documents shown in CMYK mode will always show up precisely on-screen. RGB colors, however, will not necessarily appear in print as they do on-screen. To accurately print the document or image, it must be converted from its original RGB format to CMYK. It is possible to do this by using software such as Adobe Photoshop or Adobe Illustrator.
Adobe Photoshop vs Adobe Illustrator
Adobe Photoshop is a complex and powerful photo and raster graphics editing program. It is designed for both simple and advanced photo retouching and editing. It is more ideally suited for web pages and the distribution of professional photographs in online galleries. Because Photoshop documents are generated in raster format, they do not scale very well. A Photoshop image that looks crisp and clean on an 8.5 inch by 11 inch document may look blocky, or pixelated, on a billboard. Furthermore, Photoshop images default in RGB format, which potentially means the colors seen in the document won't be precisely reproduced in print. Adobe Illustrator is a vector graphics editor that many graphics artists use to produce commercial quality logos and graphics, such as stationery, business cards and printed newsletters. Illustrator documents default to CMYK mode, which is the same color scheme that appears on paper. Also, because of its use of vector-based graphics, documents produced by Illustrator are safer for resizing. This means that an Illustrator document can theoretically look as crisp and clean on a billboard as it will on a business card. As a result, Adobe Illustrator is geared more for printed documents than Adobe Photoshop.
Converting RGB to CMYK
Converting RGB format pictures to CMYK mode for printing can be a complex task. It often involves using RGB to CMYK conversion tables, or various software utilities, to ensure that the colors seen on the computer screen will match the colors that appear on print. One way of making this process quicker and more efficient is to simply convert a file to CMYK format as soon as it is created if there are any future plans for converting the documents to printed format. Photographs that are imported into the document typically come in RGB mode, and it will be necessary to convert them individually. These can be problematic because they occasionally contain colors that are “out of gamut”, which means it contains colors that the CMYK color mode cannot reproduce. To check for this, click on the “View” menu in Photoshop and then “Gamut Warning”. Colors that turn gray are the ones that are incompatible with CMYK mode. Photoshop can either replace these colors with what it calculates as the next best color, or the user can use the color replace tool to select the color and manually replace it with the closest match. Once this is completed, the resulting document can be saved in CMYK mode and exported to Adobe Illustrator or Adobe InDesign, and later sent to a printer or printing service, with the confidence that the document will look the same on paper as it does on-screen.
For further information about RGB and CMYK, see the following links:

Thursday, 31 October 2013

Why Customers Will Pay More


         
customersIt sounds counterintuitive, but there are many circumstances under which customers might pay more for your products or services.
So says Geoffrey James, sales expert and frequent contributor to IncIn his article, James offers numerous reasons why customers will “pay more for a product even when they can get a functionally similar (or even identical) product elsewhere for less.”
Here are some reasons why customers will pay more:

Easier To Buy

Customers can’t stand “futzing around with complicated purchasing and payment options.” They’ll often consider paying more if you canstreamline the buying process.

Faster Delivery Time

Everybody wants immediate gratification, right? “If you can gratify your customer’s desires sooner than the competition,” James says, “they’ll usually pay a premium.”

Has A “Must Have” Feature

Occasionally customers fixate on a particular feature, and that will drive their purchasing decision, rather than the cost of the product.

Makes The Customer Look Good

Customers (and businesses) often succumb to a luxury brand “because it makes them look and feel wealthy.”

A Lower Cost Of Ownership

Price is always a consideration, but so is the time and money you need to spend after a purchase is made. For example, James says, “an iPad costs more than a Windows netbook but requires less maintenance, thereby making it cheaper in the long run.”

Friendlier Customer Service

The other’s guy product is less expensive, but their customer service is horrible. “Companies underestimate the anger (and even hatred) that business buyers feel when they experience horrible customer service,” James notes. If they know you will handle their problems quickly (and with a smile on your face), these customers will likely pay more.

Not Worth The Hassle

Sometimes convenience trumps price. “Customers will keep purchasing something that’s higher priced if the difference between your price and the competitor’s price isn’t large enough to get onto their financial radar.”

They Like You

It’s true regardless of your industry – people do business with people they like. Developing rapport is a critically important because “it provides a buffer that keeps the competition at bay.”

They Want Something More

When a customer wants something more than just a business relationship – a job in your company or access to your business contracts – they will often pay more for your product.

The Customer Is Expanding

Customers whose businesses are experiencing hyper-rapid growth “usually don’t have the mental bandwidth to worry about what everything costs.” If your product meets or exceeds expectations, they won’t let price get in the way.
What can you do to make your product more attractive to customers?

Wednesday, 30 October 2013

'സംക്ഷേപവേദാര്‍ഥ'ത്തിന്റെ രണ്ടാംജന്മവും ചില ചോദ്യങ്ങളും

ആദ്യമായല്ല ഈ ലേഖകന്‍ ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഓണ്‍ലൈനില്‍ നോക്കുന്നത്. എന്നിട്ടും, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉള്ളിലൊരു വിറയല്‍ ബാധിച്ചു. ചരിത്രത്തിന്റെ ഭാരം മനസിലേക്ക് ചാര്‍ത്തപ്പെട്ടതുപോലെ. മലയാളിയായ ഒരാള്‍ക്ക്, മലയാളത്തിലെഴുതി ജീവിക്കുന്ന ഒരാള്‍ക്ക്, മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തെ അത്ര നിര്‍വികാരമായി സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. പ്രമുഖ വിക്കിപീഡിയ പ്രവര്‍ത്തകനായ ഷിജു അലക്‌സ്, ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലിങ്കിലൂടെ 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥത്തിന്റെ ഡിജിറ്റല്‍ പതിപ്പ് മുന്നിലെത്തുമ്പോള്‍, പുതുതായി പിറന്ന ഒരു കുഞ്ഞിനെ നോക്കുന്ന അനുഭവമായിരുന്നു. അച്ചടി മലയാളത്തിന്റെ ആദ്യശിശു! മാതൃഭാഷയില്‍ ജനിച്ച ആദ്യ ഗ്രന്ഥം! കേരളത്തിലെത്തി മലയാളവും സംസ്‌കൃതവും അഭ്യസിച്ച ഫാദര്‍ ക്ലമെന്റ് പിയാനിയസ് എന്ന മിഷണറിയാണ് 'സംക്ഷേപവേദാര്‍ഥം' രചിച്ചത്. റോമില്‍ അച്ചടിക്കപ്പെട്ട ആ ഗ്രന്ഥം 241 വര്‍ഷത്തിന് ശേഷമാണ് ഡിജിറ്റല്‍രൂപം പൂണ്ടത്. സംക്ഷേപവേദാര്‍ഥത്തിന്റെ ഡിജിറ്റല്‍ അവതാരം, മലയാളികളെന്ന നിലയ്ക്ക് നമ്മളോട് കാതലായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ മലയാളികള്‍ നല്‍കേണ്ട ചില ഉത്തരങ്ങളും അത് ആവശ്യപ്പെടുന്നു. 

അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം 'സംക്ഷേപവേദാര്‍ഥ'മാണെങ്കിലും, അച്ചടി മലയാളത്തിന്റെ തുടക്കം ആ ഗ്രന്ഥത്തില്‍ നിന്നല്ല എന്നതാണ് വാസ്തവം. ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നതിനും 94 വര്‍ഷം മുമ്പ് 1678ല്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പുറത്തിറങ്ങിയ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിരൂപം പൂണ്ടത്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് 'ഹോര്‍ത്തൂസ്' തയ്യാറാക്കിയത്. കേരളത്തില്‍ കാണപ്പെടുന്ന 679 വ്യത്യസ്ത സസ്യങ്ങളെയും ചെടികളെയും കുറിച്ചുള്ള വിവരണമാണ് ആ ഗ്രന്ഥത്തിലുള്ളത്. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസില്‍, സസ്യനാമങ്ങള്‍ ലാറ്റിന്‍, അറബി, നാഗരി ലിപികള്‍ക്കൊപ്പം മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിമലയാളത്തിന്റെ തുടക്കം അവിടെ നിന്നാണ്.
യൊഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിവിദ്യ കണ്ടുപിടിക്കുന്നത് 1455 ലാണ്. നൂറുവര്‍ഷം കഴിഞ്ഞ്, 1556 ല്‍ പ്രിന്റിങ് പ്രസ്സ് ഇന്ത്യയിലുമെത്തിയെങ്കിലും, ഇന്ത്യന്‍ലിപിയില്‍ ഒരു പുസ്തകം അച്ചടിക്കപ്പെടുന്നത് പിന്നെയും 22 വര്‍ഷം കഴിഞ്ഞാണ്; 1578ല്‍. ഫ്രാന്‍സിസ് സേവ്യര്‍ രചിച്ച 'ഡോക്ട്രീന ക്രിസ്തു'വെന്ന 16 പേജുള്ള ലഘുഗ്രന്ഥത്തിന്റെ തമിഴ് പതിപ്പായിരുന്നു ഇന്ത്യന്‍ഭാഷയില്‍ ആദ്യമച്ചടിച്ച പുസ്തകം. മലയാളഭാഷയില്‍ ആദ്യഗ്രന്ഥം പുറത്തിറങ്ങാന്‍ വിധിയുണ്ടായത് റോമില്‍നിന്നാണ്. 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥമാണിപ്പോള്‍ ഡിജിറ്റല്‍രൂപത്തില്‍ വീണ്ടും പിറന്നിരിക്കുന്നത്.  2013 ആഗസ്ത് 30ന് ഓണ്‍ലൈനില്‍ എത്തുന്നതിന് മുമ്പ് എത്ര മലയാളികള്‍ 'സംക്ഷേപവേദാര്‍ഥം' കണ്ടിട്ടുണ്ടാകും. ബാഗ്ലൂരില്‍ ധര്‍മാരാം വൈദിക സെമിനാരിയുടെ ലൈബ്രറിയില്‍ നിന്നാണ്, ഈ ഗ്രന്ഥത്തിന്റെ 1772ല്‍ അച്ചടിച്ച ആദ്യപതിപ്പിന്റെ കോപ്പി കിട്ടുന്നത്. 'സെമിനാരിയിലെ വിദ്യാര്‍ത്ഥിയും മലയാളം വിക്കിസംരംഭങ്ങളില്‍ പങ്കാളിയുമായ ജെഫ് ഷോണ്‍ ജോസ്, ആ ഗ്രന്ഥം സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സഹായിച്ചു' - ഷിജു അലക്‌സ് അറിയിക്കുന്നു. അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം അങ്ങനെ മലയാളം വിക്കി ശേഖരത്തിലെത്തി. ലോകത്തെവിടെയുമുള്ള ആര്‍ക്കും അതിപ്പോള്‍ കാണാം, വായിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തിന്റെ ശരിക്കും രണ്ടാം ജന്മമാണ് ഈ ഡിജിറ്റല്‍ അവതാരം! ലോകത്ത് ചുരുക്കം ചില ലൈബ്രറികളില്‍ മാത്രം അവശേഷിക്കുകയെന്ന പരിമിതി മൂലം, അധികമാരുടെയും മുന്നിലെത്താതെ മറഞ്ഞിരിക്കുകയെന്ന ദുര്‍വിധിയില്‍നിന്ന് ഡിജിറ്റല്‍യുഗം അതിന് മോചനം നല്‍കിയിരിക്കുന്നു. അതിന് നേതൃത്വം നല്‍കിയ വിക്കിപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അച്ചടി മലയാളത്തിന്റെ പൈതൃകം ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചെറിയൊരു ഉദാഹരണമാണ് സംക്ഷേപവേദാര്‍ഥത്തിന്റെ രണ്ടാം ജന്മം. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലൈബ്രറികളില്‍നിന്ന് ആദ്യകാല മലയാളകൃതികളുടെ കോപ്പികള്‍ തേടിപ്പിടിച്ച് സ്‌കാന്‍ ചെയ്ത്, അവയെ മലയാളഭാഷയുടെ ഡിജിറ്റല്‍ സഞ്ചയത്തിലേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഷിജുവും കൂട്ടരും.
ജര്‍മനിയില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് പഠനകേന്ദ്രത്തില്‍ ഉള്ളതായി പ്രമുഖ പണ്ഡിതന്‍ ഡോ.സ്‌കറിയ സക്കറിയ കണ്ടെത്തിയ  ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഒരു ശേഖരമുണ്ട്. അത് ഡിജിറ്റലൈസ് ചെയ്യാന്‍ ജര്‍മന്‍ വിക്കിപീഡിയയുടെ സഹായത്തോടെ മലയാളം വിക്കി പ്രവര്‍ത്തകര്‍ നടത്തുന്ന സ്തുത്യര്‍ഹമായ ശ്രമങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 150 ഓളം പ്രാചീന മലയാളഗ്രന്ഥങ്ങളാണ് ഗുണ്ടര്‍ട്ട് ശേഖരത്തില്‍നിന്ന് ഡിജിറ്റല്‍ മലയാളത്തിന്റെ പൊതുസഞ്ചയത്തിലേക്ക് എത്താന്‍ പോകുന്നത്. മൊത്തം 42,000 പേജ് വരുന്ന ഗ്രന്ഥങ്ങളും കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളുമൊക്കെ ആ ശേഖരത്തിലുണ്ട്. 'ഗുണ്ടര്‍ട്ട് ലെഗസി' എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ സപ്തംബര്‍ 12 ന് കൊച്ചിയില്‍ കേരള പ്രസ് അക്കാദമിയിലാണ് നടന്നത്. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മലയാളഭാഷയ്ക്ക് ആദ്യ നിഘണ്ടുവും വ്യാകരണഗ്രന്ഥവുമൊക്കെ സമ്മാനിച്ച ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്ന് തിരികെപ്പോയപ്പോള്‍ ഒപ്പം കൊണ്ടുപോയ 'മലയാളത്തിലെ 1000 പഴഞ്ചൊല്ലുകള്‍', 'പഴഞ്ചൊല്‍ മാല' എന്നീ ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍രൂപം ചടങ്ങില്‍വെച്ച്, മലയാളം വിക്കി പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയം, പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളും നമ്മുടെ സര്‍വകലാശാലകളും ഇത്തരം സംഗതികളില്‍ എന്ത് പങ്കാണ് വഹിക്കുന്നത് എന്നതാണ്. പ്രാചീന മലായളഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഡിജിറ്റല്‍ രൂപത്തില്‍ പൊതുസഞ്ചയത്തിലെത്തിക്കേണ്ട ചുമതല സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമായി വിട്ടുകൊടുത്ത്, വെറും കാഴ്ച്ചക്കാരായി നിന്നാല്‍ മതിയോ ഇത്തരം സ്ഥാപനങ്ങള്‍? മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ചുമതല നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ ഇല്ലേ? ആ നിലയ്ക്ക് ദിശാബോധമുള്ള എന്തെങ്കിലും നടപടി നമ്മുടെ ഭരണാധികാരികള്‍ കൈക്കൊള്ളുകയോ നടപ്പാക്കുകയോ ചെയ്യുന്നുണ്ടോ?
മലയാളഭാഷ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെങ്കില്‍, അടിയന്തിരമായി പരിഹാരം കാണേണ്ട ഒരു വിഷയമാണിത്. 1950 കളിലും അതിന് മുമ്പും പുറത്തിറങ്ങിയ അഞ്ഞൂറിലേറെ മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരം അടുത്തയിടെ മാതൃഭൂമി ഓണ്‍ലൈന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി (കാണുക: http://digital.mathrubhumi.com/#books). ഒട്ടേറെ വായനക്കാര്‍ ജീവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മറ്റൊരു വിധത്തില്‍ കാണാന്‍ സാധ്യതയില്ലാതിരുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, കേരളത്തിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനം ഇത്രകാലത്തിനിടയ്ക്ക് ഇതുപോലൊരു സേവനം പൊതുജനങ്ങള്‍ക്ക് നല്‍കിയതായി അറിവില്ല. 'മലയാളം കമ്പ്യൂട്ടിങ്' എന്ന വിഷയത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട്ട് ഒരു ഏകദിന ശില്പശാല നടത്തുകയുണ്ടായി. മലയാളം കമ്പ്യൂട്ടിങിന്റെ മേഖലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്തൊക്കെ സംഗതികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആ ശില്പശാലയില്‍ വിശദീകരിക്കപ്പെട്ടു. മെഷീന്‍ ട്രാന്‍സ്‌ലേഷന്‍, വോയ്‌സ് റിക്കഗ്നിഷന്‍ എന്നിങ്ങനെ വലിയ വലിയ കാര്യങ്ങള്‍ തങ്ങളുടന്‍ യാഥാര്‍ഥ്യമാക്കാന്‍ പോകുന്നു എന്ന് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് അധികൃതര്‍ അവിടെ വിശദീകരിച്ചു. ഇത്തരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളഗ്രന്ഥങ്ങള്‍ മറ്റ് ലോകഭാഷകളിലേക്ക് അനായാസം വിവര്‍ത്തനം ചെയ്‌തെത്തിക്കാന്‍ കഴിയുമെന്നും, നൊബേല്‍ സമ്മാനം പോലും മലയാളത്തെ തേടി വരുമെന്നും മറ്റുമുള്ള ഉട്ട്യോപ്യന്‍ ആശയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ഭാഷാഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന അവസരമായിരുന്നു അത്. തെല്ലും യാഥാര്‍ഥ്യബോധത്തോടെയല്ല ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഗതികളെ സമീപിക്കുന്നതെന്ന് വ്യക്തം.  സാഹിത്യഅക്കാദമി പോലെ കേരളത്തിലെ പല പൊതുസ്ഥാപനങ്ങളിലും തങ്ങളുടെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ചില സര്‍വകലാശാലകളില്‍ പുസ്തകം സ്‌കാന്‍ ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. ആ ശ്രമങ്ങളൊന്നും യഥാര്‍ഥ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. അതല്ലെങ്കില്‍ ഇത്തരം ഒരു സ്ഥാപനം പോലും എന്തുകൊണ്ട് ഇതുവരെ ഡിജിറ്റല്‍രൂപത്തിലാക്കിയ ഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല? 'ഭൂതം നിധി കാക്കുംപോലെ' ഇത് കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ട് ആര്‍ക്കെന്ത് പ്രയോജനം?!  മലയാളത്തിന്റെ ഭാവിയെപ്പറ്റി തെല്ലും ഉത്ക്കണ്ഠപ്പെടാന്‍ ബാധ്യതയില്ലാത്ത ടൂബിങ്ങന്‍ സര്‍വകലാശാല പോലുള്ള വിദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മലയാളത്തിന് നല്‍കുന്ന സേവനം പോലും, മലയാളമുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ എന്നുറപ്പുള്ള നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകുന്നില്ല. ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. ഇപ്പോള്‍ തന്നെ നമ്മള്‍ വൈകി എന്നോര്‍ക്കുക.  പുതിയതായി നിലവില്‍ വന്ന മലയാളം സര്‍വകലാശാലയിലാണ് പലരുടെയും പ്രതീക്ഷ. മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ബാധ്യത പക്ഷേ, ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെയോ സന്നദ്ധഗ്രൂപ്പിന്റെയോ മാത്രം തലയില്‍ ചാര്‍ത്തിക്കൊടുത്തിട്ട് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകന്‍. അതൊരു കൂട്ടായ ഉത്തരവാദിത്വമാണെന്ന കാര്യം മറക്കാന്‍ പാടില്ല. 

കടപ്പാട്: mediamagazine.in

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് @199

മലയാളത്തിനു ആദ്യ നിഘണ്ടു സമ്മാനിച്ച ഭാഷ പണ്ഡിതന്‍ അതാണ് ഹെര്‍മന്‍ ഗുണ്ടര്ടിനെ പറ്റി പറയുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്ന കാര്യം.പക്ഷെ അതിനും അപ്പുറം ഏറെ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് സമ്മാനിക്കാന്‍ അദേഹത്തിന് കഴിഞ്ഞു.


ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ആണ് ഗുണ്ടർട്ട്ജനിച്ചത്. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി.തത്വശാസ്ത്രത്തില്‍ ഉന്നത വിദ്യാഭാസം നേടി.1836 ല്‍ തന്‍റെ ഇരുപത്തിരണ്ടാം വയസിലാണ് ഗുണ്ടർട്ട് ഇന്ത്യയില്‍ എത്തുന്നത്.മിഷനറി പ്രവര്‍ത്തകനായിട്ടാണ് എത്തിയതെങ്കിലും തന്‍റെ പ്രവര്‍ത്തന മേഖല അതില്‍ മാത്രമായി അദേഹം പരിമിതപെടുതിയില്ല.1836 ല്‍ തിരുനെല്‍വേലിയില്‍ എത്തിയ അദേഹം വളരെ പെട്ടെന്ന് തമിഴ് പടിക്കുക്കയും തമിഴില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.പിന്നീട് കുറച്ചുനാള്‍ മംഗലാപുരം ആയിരുന്നു.

1838 ഒക്ടോബറില്‍ ആണ് അദേഹം ആദ്യമായി കേരളത്തില്‍ എത്തുന്നത്,തിരുവനതപുരത്ത്.മലയാള ഭാഷയുടെ മഹത്വം മനസിലാക്കിയ അദേഹം ഭാഷയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പിന്നീട് അദേഹം തലശ്ശേരിയിലെക്ക് താമസം മാറ്റി.അദേഹ ഊരാച്ചേരി ഗുരുനാഥൻമാർ ആയിരുന്നു.ഊരാച്ചേരി ഗുരുനാഥൻമാരെ തന്റെ താമസ സ്ഥലമായ തലശ്ശേരിയിലെ ഇല്ലികുന്നിൽ കൂടെ താമസിപ്പിച്ചാണ് ഗുണ്ടർട്ട് മലയാള ഭാഷ പഠിച്ചത്.1845ല്‍ അദ്ദേഹം ജര്‍മ്മനിയിലേയ്ക്ക് പോയി.1847ല്‍ തലശ്ശേരിയില്‍ തിരിച്ചെത്തിയ ആദേഹം 1849ല്‍ കണ്ണൂരിനടുത്തുള്ള ചിറയ്ക്കലിലേയ്ക്ക് താമസംമാറ്റി.

തന്‍റെ രണ്ടു പതിറ്റാണ്ട് നീണ്ട തലശ്ശേരി ജീവിതകാലത്തും അതിനു ശേഷം രോഗ ബാധിതനായി 1859 ല്‍ജര്‍മനിയിലേക്ക് തിരികെ പോയ ശേഷവും അദേഹം മലയാള ഭാഷയ്ക്കും,ചരിത്ര പഠനത്തിനും സാംസ്‌കാരിക മേഖലയിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കി.അവയില്‍ ശ്രദ്ധേയമായ ചിലത് താഴെ ചേര്‍ക്കുന്നു.



1843 ല്‍ കേരളോല്‍പ്പത്തി എന്നാ കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥംഅദേഹംകണ്ടെടുത്ത് പ്രസിദ്ധീകരിച്ചു.


1847ല്‍ മലയാളത്തിലെ ആദ്യ പത്രം ആയ രാജ്യസമാചാരം ആരംഭിച്ചു.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.എട്ടുപേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്.1850 അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. അപ്പോഴേക്കും ആകെ 42 ലക്കങ്ങൾ പുറത്തിറങ്ങിയിരുന്നു


1847 ല്‍ തന്നെ മലയാളത്തിലെ രണ്ടാമത്തെ പ്രസിദ്ധീകരണം ആയ പശ്ചിമോദയം ആരംഭിച്ചു. രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽരാജ്യസമാചാരത്തിൽനിന്നും വ്യസ്തസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു


1851 ല്‍ ലോക ചരിത ശാസ്ത്രം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു


1868 കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു


1868 മലയാള ഭാഷാവ്യാകരണം പ്രസിദ്ധീകരിച്ചു


1872 ല്‍ മലയാളത്തിലെ ആദ്യ നിഘണ്ടു.(മലയാളം-ഇംഗ്ലിഷ് നിഘണ്ടു)


മലയാളം ബൈബിള്‍


ഇവ കൂടാതെ മലബാര്‍ മിഷന്‍റെ ചരിത്രം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച "സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും " എന്ന കൃതിയും അദേഹത്തിന്റെതയിട്ടുണ്ട്.

1895 ല്‍ ജര്‍മനിയില്‍ വെച്ച് എണ്‍പത്തിഒന്നാം വയസ്സില്‍ അദേഹം അന്തരിച്ചു.അദേഹം തലശ്ശേരിയില്‍ താമസിച്ചിരുന്ന ഭവനം ഗുണ്ടർട്ട് ബംഗ്ലാവ് എന്നപേരില്‍ ഇപ്പോഴും സംരഷിക്കുന്നു.തലശേരി കോട്ടകുന്നില്‍ ഒരു മഹത് സാന്നിധ്യമായി നില്‍ക്കുന്ന അദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഹെർമൻ ഗുണ്ടർട്ടിനെ ഒരു അദൃശ്യ സാന്നിധ്യമായി നമ്മള്‍ മലയാളികള്‍ക്ക് ഒപ്പം നിര്‍ത്തുന്നു.




ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്ക് കൊണ്ടുപോയ താളിയോലകള്‍ 153 വര്‍ഷശേഷം പുസ്തകങ്ങളായി മടങ്ങിയത്തുന്നു

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനൊപ്പം കടല്‍ കടന്നുപോയ കേരളത്തിന്‍െറ അമൂല്യഗ്രന്ഥങ്ങള്‍ ജര്‍മനിയില്‍നിന്ന് മടങ്ങിയത്തുന്നു  . കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാളഭാഷക്ക് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859ല്‍ ജര്‍മനിക്ക് മടങ്ങിയപ്പോള്‍ കൊണ്ടുപോയ താളിയോലകളും കൈയെഴുത്തുപ്രതികളും 153 വര്‍ഷശേഷം അച്ചടിച്ച പുസ്തകങ്ങളും കുറിപ്പുകളുമായാണ് തിരിച്ചെത്തിക്കുന്നത്.
ജര്‍മനിയിലെ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഗ്രന്ഥശാലയില്‍നിന്ന് ഇവ കൊണ്ടുവരുന്നത് മലയാളം വിക്കി സമൂഹമാണ്. 1980കളില്‍ മലയാളഭാഷ പണ്ഡിതനായ പ്രഫ. സ്കറിയ സക്കറിയ തന്‍െറ പഠന ഗവേഷണ കാലഘട്ടത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഗ്രന്ഥങ്ങള്‍ സര്‍വകലാശാലയില്‍നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഏതാനും ചില ഗ്രന്ഥങ്ങള്‍ പഠനസംബന്ധിയായി അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ബാക്കി മുഴുവന്‍ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും താളിയോലകളും കേരളത്തില്‍ എത്തിക്കാനായില്ല. ഏറെക്കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ നടന്ന ചര്‍ച്ചകളിലാണ് ഇവ സംരക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും ചെയ്യേണ്ടതിന്‍െറ ആവശ്യകത ഉയര്‍ന്നുവന്നത്.നിലവില്‍ ഗ്രന്ഥങ്ങളും അപൂര്‍വങ്ങളായ കൈയെഴുത്തുപ്രതികളും ഡിജിറ്റലൈസ് ചെയ്ത് സമൂഹത്തിന് സൗജന്യമായി വായിക്കാന്‍ നല്‍കുന്ന മലയാളം വിക്കി സമൂഹം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1000 പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്ല് മാല എന്നീ രണ്ട് താളിയോലക്കൂട്ടങ്ങളാണ് ജര്‍മനിയില്‍നിന്ന് ആദ്യഘട്ടത്തില്‍ ഡിജിറ്റലൈസ് ചെയ്ത് മലയാളം വിക്കി പീഡിയയില്‍ പ്രസിദ്ധീകരിക്കുക.മലയാളഭാഷാ വ്യാകരണം, ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ളീഷ് ഡിക്ഷനറി, ബൈബ്ളിന്‍െറ മലയാള പരിഭാഷ എന്നിവ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പ്രധാന സംഭാവനകളാണ്. സംസ്കൃതമല്ലാത്ത ആദ്യത്തെ ആധികാരിക പഠനങ്ങളായിരുന്നു അദ്ദേഹം മലയാളഭാഷക്ക് സംഭാവന നല്‍കിയത്. രാജ്യസമാചാരം എന്ന കേരളത്തിലെ ആദ്യ മലയാളപത്രവും വിജ്ഞാന സമ്പന്നമായ ലേഖനങ്ങളുള്ള ‘പശ്ചിമോദയ’വും അദ്ദേഹത്തിന്‍െറ സംഭാവനകളാണ്. ബുധനാഴ്ച എറണാകുളം കാക്കനാട് പ്രസ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഇന്തോളജി വിഭാഗം പ്രഫസറും കൂടിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയ ആദ്യ വിദേശവനിതയുമായ ഡോ. ഹൈകെ മോസര്‍ ഈ ഗ്രന്ഥങ്ങളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കൈമാറും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രഫ. സ്കറിയ സക്കറിയ അധ്യക്ഷത വഹിക്കും. വിക്കിപീഡിയന്‍മാരായ ഡോ. അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, കെ. മനോജ്, കണ്ണന്‍ ഷണ്‍മുഖം, കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ പലയിടങ്ങളിലായി അറിയപ്പെടാതെ കിടക്കുന്ന ഇത്തരം അപൂര്‍വഗ്രന്ഥങ്ങള്‍ പൊതുജനത്തില്‍നിന്ന് ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്ത് സൗജന്യ പ്രമാണമായി പ്രസിദ്ധീകരിക്കാനുള്ള വിക്കി സമൂഹത്തിന്‍െറ തുടക്കം കൂടിയാണിത്.

German university gifts Malayalam the legacy of Herman Gundert

A grab of the digitised 'Orayiram Pazhamchol' from Tubingen University's Gundert archives. Photo: Special Arrangement
At a time when public institutions in Kerala stay shy of granting the public free access to digital archives of Malayalam’s cultural heritage shaped by diverse influences, the German University of Tubingen is showing the way by embarking on a massive project to digitise and make available online for free the legacy of Herman Gundert to the language. Malayalam was recently conferred with classical language status.
The corpus of nearly 80 manuscripts, 150 printed works and some palm leaf manuscripts of the German missionary-cum-scholar available with the university runs into some 42,000 pages, whose proposed digitisation comes in the wake of efforts made by Malayalam Wikipedia activists to make the priceless repository of knowledge accessible to the public.
Heike Moser, Koodiyattom exponent, Indologist and associate professor at the university, said funds were being sought from the German Research Foundation for the project, which would take nearly a year to complete.
Manuscripts released
Besides Ms. Moser and linguist Scaria Zacharias, a modest gathering of Wikipedians and cultural enthusiasts attended on Thursday the token release of two manuscripts from Gundert’s ‘Thalassery Manuscripts’ — Pazhamchol Malaand Orayiram Pazhamchol — accidentally discovered by Mr. Zacharias and scholar Albrecht Frenz from Tubingen’s archives way back in 1986.
Malayalam Wiki coordinator Shiju Alex, a Bangalore-based techie who has taken the lead in bringing ancient Malayalam works into the public domain, told The Hindu that while a chunk of Gundert’s works was available in the digital archives of the State Central Library, university libraries and Kerala Sahitya Akademi, they remained inaccessible to the general public.
Mr. Alex, who is on mission to source, digitise and publish online ancient Malayalam texts and documents under the creative commons license, was instrumental in mooting the project as he wrote to Gabriele Zeller, research director of Tubingen University, convincing her of the need for such a project.
Among the manuscripts released by Tubingen on Thursday, Orayiram Pazhamchol was impressively keyed in book form by select groups of school students from Kannur, Kottayam and Kollam with support from IT@School, Sayahna Foundation and the free software community, said Kannan Shanmugam, teacher and master IT trainer.
The project also witnessed the revival of Malayalam numerals.
Mr. Zacharias, who in the 1990s edited Tubingen University Library’s Malayalam manuscript series comprising Payyannur PattuPazhassi Rekhakal, Thacholipattukal and the like and brought a microfilm of the series for the State’s archives, said the series could be released online. Besides Tubingen, archives at Basel, Vatican and the British Museum should be rummaged for little-known treasures of Malayalam’s intellectual inheritance, he said.
A grab of the digitised 'Pazhamchol Mala' from Tubingen University's Gundert archives. Photo: Special Arrangement
Fitting tribute
Ms. Moser said Tubingen had already catalogued the works of Gundert with notes on their availability elsewhere. “Once scanned, the works will be processed before being put up online. Hopefully, we will be able to start off by December,” she said. The project will be a fitting tribute to Gundert, whose birth bicentenary falls in 2014.

Courtesy: The Hindu

A multidimensional portrait of Gundert

A poster of the film 'Gundert: The Man, the Language.' Photo: By Arrangement

In 1986, Scaria Zacharia, linguist, and Albrecht Frenz, scholar, who is married to Gundert’s granddaughter, visited libraries at Stuttgart, Gundert’s birthplace, and Basel in Switzerland in search of the manuscripts before giving it one last try at Tubingen University in Germany.

The “Thalassery Manuscripts” — Herman Gundert’s works in his own long hand during his two-decade stay in Illikkunnu Bungalow in Thalassery — were discovered from the Tubingen library by accident.
In 1986, Scaria Zacharia, linguist, and Albrecht Frenz, scholar, who is married to Gundert’s granddaughter, visited libraries at Stuttgart, Gundert’s birthplace, and Basel in Switzerland in search of the manuscripts before giving it one last try at Tubingen University in Germany.
As they rummaged through Tubingen’s archives, ancient manuscripts ranging from the oldest handwritten copy of the Vedas to Guttenberg’s Bible tumbled out. But not their object of desire, handwritten copies of Malayalam’s greatest inheritance such as the Gundert dictionary.
As they were about to step out in disappointment, a pair of sacks carelessly stacked away in a corner caught their eye. That is how we stumbled upon the Malayalam manuscripts of Gundert, Mr. Zacharia recalls in the documentary Gundert: The Man, The Language directed by Thrissur-based Sanju Surendran.
The reflective documentary, filmed early this year, is a tribute to the missionary-turned-cultural-emissary of Kerala who modernised the Malayalam script, explained its grammar and documented the ancient social and cultural history of the land.
The film opens and ends with the Nobel laureate Hermann Hesse’s words written in memory of his grandfather Gundert, whom he remembers as a humanist, linguaphile, visionary and doting grandpa.
M.G.S. Narayanan, historian, places Gundert in context, emphasising the historicity of cross-references in Gundert’s dictionary, which “treated words with elaborate significance and made it a point to incorporate dialects, folk songs and language patterns making it a rich record.”
As for the language, he radically altered the writing by punctuating and modernising it, Mr. Narayanan says.
Mr. Frenz talks about Gundert the humanist and his special relation with his grandson Hesse, while sculptor Jeevan Thomas, maker of a Gundert statue, talks about Gundert the enquirer and teacher.
Moving gently across Gundert manuscripts, ancient photographs, copies of the first Malayalam newspaper Rajyasamacharam that he brought out and the broad verandas and thinly lit corridors of the Illikkunnu bungalow, the film offers the viewer a peek into the towering personality.
“It will be screened at Stuttgart during his 200th birth centenary celebrations in February 2014,” says Mr. Surendran, a Film and Television Institute of India graduate with documentaries such as Theeramto his credit. The signature film of the International Film Festival of Kerala, 2009, was his.
The documentary touches upon Gundert’s contributions to the Church, his efforts at introducing children to the world of letters and his role as a historian and chronicler of Kerala society. The Films Division has produced the documentary.

Courtesy: The Hindu Daily